Today's Horoscope: മേടം രാശിക്ക് സ്ഥാനക്കയറ്റം, കന്നി രാശിക്കാർക്ക് വെല്ലുവിളികൾ നേരിടേണ്ടി വരും; ഇന്നത്തെ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ ബിസിനസ് പദ്ധതികൾക്കായി നിക്ഷേപങ്ങൾ നടത്തും. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം സന്തോഷകരമായിരിക്കും. സഹോദരങ്ങളിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും.   

2 /13

ഇടവം രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയുമുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. ജോലിയിൽ മികച്ച് പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. നിക്ഷേപങ്ങൾ നടത്തുന്ന ലാഭമുണ്ടാക്കും.     

3 /13

മിഥുനം രാശിക്കാരുടെ ജീവിതത്തിൽ തടസങ്ങളെല്ലാം മാറി പുരോഗതിയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വരുമാനം വർധിപ്പിക്കാൻ സാധിക്കും.   

4 /13

കർക്കടകം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ഒരു പുതിയ വീടോ വാഹനമോ വാങ്ങാനുള്ള യോ​ഗമുണ്ടാകും. സഹോദരങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.   

5 /13

ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടേണ്ടതായി വരാം. ചിലരുടെ വാക്കുകൾ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. ജോലിയിൽ തിരക്ക് പിടിച്ച് ഒന്നും ചെയ്ത് കൂട്ടരുത്.   

6 /13

കന്നി രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ചില ജോലികളിലെ കാലതാമസം സമ്മർദ്ദത്തിന് കാരണമാകും. ജോലിസ്ഥലത്ത് അനാവശ്യ വാശി പാടില്ല.   

7 /13

തുലാം രാശിക്കാർക്ക് ഇന്ന് മികച്ച് ദിവസമായിരിക്കും. സമ്പത്ത് വർധിക്കും. ജീവിതത്തിൽ സന്തോഷം നിറയും. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും.   

8 /13

വൃശ്ചികം രാശിക്കാർ ഇന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ തേടിയെത്തും. ആഡംബരത്തിന് വേണ്ടി അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. പുതിയ പരീക്ഷണങ്ങൾ വിജയിക്കും.   

9 /13

ധനു രാശിക്കാർക്ക് ഇന്ന് വിജയത്തിന്റെ ദിവസമാണ്. നേട്ടങ്ങൾ കൈവരിക്കും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും.    

10 /13

മകരം രാശിക്കാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഇവർക്ക് ഇന്ന് പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. നിയമപരമായ കാര്യങ്ങലിൽ വിജയമുണ്ടാകും.   

11 /13

കുംഭം രാശിക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോ​ഗ്യം മെച്ചപ്പെടും. നിങ്ങളുടെ ജോലിയിൽ തിരക്കുകൂട്ടുന്നത് ഒഴിവാക്കുക.  

12 /13

മീനം രാശിക്കാർക്ക് ഇന്ന് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ബിസിനസ്സിൽ നിങ്ങൾ പ്രതീക്ഷിച്ചത് പോലെ ലാഭം ലഭിച്ചേക്കില്ല.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola