Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായിട്ടുള്ള ദിവസമാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ നിസാരമാക്കരുത്. എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും.
2/13ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. ആഗ്രഹങ്ങളെല്ലാം സഫലമാകും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
3/13മിഥുനം രാശിക്കാര്‍ക്ക് ദോഷങ്ങളൊക്കെ നീങ്ങുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകും. അതീവശ്രദ്ധയോടെ മുന്നോട്ടുള്ള ഓരോ കാര്യവും കൈകാര്യം ചെയ്യണം. ജോലിയിൽ നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
4/13കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂലമായിട്ടുള്ള സമയമാണിത്. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ജോലിയിൽ ഉയർന്ന പദവി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് തുടങ്ങാൻ സമയം അനുകൂലമാണ്. പഠന കാര്യങ്ങളിൽ വിജയമുണ്ടാകും.
5/13ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. സന്തോഷകരമായ ഒരു ജീവിതം നയിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കുക.
6/13കന്നി രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ തടസങ്ങൾ നേരിട്ടേക്കാം. എന്നാൽ വരുമാനം വർധിക്കും. ജീവിതത്തിൽ നല്ല ഫലങ്ങളുണ്ടാകും.
7/13തുലാം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ് തുടങ്ങാൻ സമയം അനുകൂലമാണ്.
8/13വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നല്ല ഫലങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിയിൽ സന്തോഷവും സമാധാനവുമുണ്ടാകും.
9/13ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അകലും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
10/13മകരം രാശിക്കാര്‍ക്ക് ഭാഗ്യം തേടിയെത്തുന്ന ദിവസമാണിന്ന്. ആരോഗ്യം തൃപ്തികരമായിരിക്കും. വരുമാനം വർധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. ജോലിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.
11/13കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും. ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടിയെത്തും. ആരോഗ്യം ശ്രദ്ദിക്കുക.
12/13മീനം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകുമെങ്കിലും അത് വേഗം തന്നെ പരിഹരിക്കും. അനാവശ്യ ആശങ്കകൾ ഒഴിവാക്കുക.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.