Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
1/13മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം അല്‍പം കരുതലോടെ മുന്നോട്ട് പോകണം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
2/13ഇടവം രാശിക്കാരുടെ അനാവശ്യ ആശങ്കകൾ മൂലം ചില വെല്ലുവിളികൾ ഉയർന്ന് വന്നേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാനുള്ള സാധ്യതയുണ്ട്. പ്രതിസന്ധികൾ വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
3/13മിഥുനം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. ജീവിതം മാറി മറിയും. ആരോഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.
4/13കര്‍ക്കടകം രാശിക്കാർക്ക് ഇന്ന് ജോലിയിൽ പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആഗ്രഹിക്കുന്നതൊക്കെ ജീവിതത്തിൽ നേടാനാകും.
5/13ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതിയിൽ ശ്രദ്ധ വേണം. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.
6/13കന്നി രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹങ്ങൾ സഫലമാകും. എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് അനുകൂലമായ ഫലമുണ്ടാകും.
7/13തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിചാരിക്കുന്നത് പോലെ എല്ലാം നടക്കണമെന്നില്ല. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. പ്രതിസന്ധികൾ നിറയും.
8/13വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും വളരെ ശ്രദ്ധിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
9/13ധനു രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആഗ്രഹിച്ച പോലെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.
10/13മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. നേട്ടങ്ങൾ ധാരാളം ഈ രാശിക്കാരെ തേടിയെത്തും. പ്രതികൂല സാഹചര്യങ്ങളെയും കരുതിയിരിക്കണം.
11/13കുംഭം രാശിക്കാര്‍ക്ക് കരിയറിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആഗ്രഹങ്ങൾ സഫലമാകും.
12/13മീനം രാശിക്കാർ ഇന്ന് അൽപം ശ്രദ്ധയോടെ മുന്നോട്ട് പോകണം. എന്നാൽ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.