Today's Horoscope: വൃദ്ധിയോഗവും ബുധാദിത്യയോ​​ഗവും; ഇന്നത്തെ ദിവസം ഈ രാശികൾക്ക് മികച്ചത്, അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: ഇന്ന് മാർച്ച് 16, ഞായറാഴ്ച. ഇന്നത്തെ ദിവസം വൃദ്ധിയോഗം, ബുധാദിത്യയോ​ഗം എന്നിവ രൂപപ്പെടുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ സന്തോഷം നിറയും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആ​ഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാൻ സാധിക്കും.    

2 /13

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മികച്ച് നേട്ടങ്ങൾ കൈവരിക്കാനാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.   

3 /13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യത്തിലും അൽപം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോ​ഗ്യപ്രശ്നങ്ങൾ നിസാരമാക്കരുത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് നിൽക്കുകയാണെങ്കിലും നിങ്ങളുടെ വരുമാനം അനുസരിച്ച് മാത്രം ചെലവഴിക്കാൻ ശ്രദ്ധിക്കുക.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിക്കും. ആ​ഗ്രഹങ്ങൾ സഫലമാകും. എങ്കിലും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആ​ഗ്രഹിച്ചതൊക്കെ നേടാനാകുമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം.  

6 /13

കന്നി രാശിക്കാർ ഇന്ന് അല്‍പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് ഒഴിവാക്കാൻ ശ്ര​മിക്കുക. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടായേക്കാം.   

7 /13

തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും ഇന്ന്. അനുകൂലമായ ദിവസമാണ് ഈ രാശികൾക്ക് ഇന്ന്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആ​ഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ ചെയ്ത് തീർക്കാനാകും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ആ​ഗ്രഹിച്ച പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ജീവിത്തതിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. മികച്ച തീരുമാനങ്ങളെടുക്കുന്ന ദിവസമായിരിക്കും ഇന്ന്. എന്നാൽ ആരോ​ഗ്യം കാര്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

9 /13

ധനു രാശിക്കാര്‍ക്ക് പ്രതിസന്ധികൾ കൂടുന്ന ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി അനുകൂലമാകുമെങ്കിലും വരുമാനം അനുസരിച്ച് മാത്രം ചെലവഴിക്കാൻ ശ്രദ്ധിക്കുക. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.    

10 /13

മകരം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ സാധിക്കും.    

11 /13

കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിത്തതിൽ സന്തോഷം നിറയും.   

12 /13

മീനം രാശിക്കാര്‍ക്ക് ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കുന്ന ദിവസമാണിന്ന്. കുടുംബ ജീവിതം സന്തോഷകരമാകും. പ്രതിസന്ധികളെയെല്ലാം മറികടക്കാനാകും.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola