Todays Horoscope: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? ഇന്നത്തെ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1 /13

മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, സ്വസ്ഥതക്കുറവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഉദര രോ​ഗങ്ങളെ കരുതിയിരിക്കുക. സാമ്പത്തിക നേട്ടത്തിന് തടസമുണ്ടാകും. രാവിലെ 9 മണി കഴിഞ്ഞാൽ പിന്നെ നല്ല സമയം തുടങ്ങും.   

2 /13

ഇടവം രാശിക്കാരും ഇന്ന് അൽപം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും പരാജയം നേരിടേണ്ടതായി വന്നേക്കും. അപകടഭീതി, അഭിമാനക്ഷതം എന്നിവയുണ്ടാകും. ധനതടസ്സത്തിന് സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമുണ്ടായേക്കാം.   

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് 9 മണി വരെ നല്ല ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അതുകഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവയുണ്ടാകും. മാനസിക വിഷമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

4 /13

കർക്കടകം രാശിക്കാർക്ക് 9 മണി വരെ കാര്യതടസ്സം, ധനതടസ്സം എന്നിവ കാണുന്നു. അതു കഴിഞ്ഞാൽ ദിവസം അനുകൂലമായിരിക്കും.    

5 /13

ചിങ്ങം രാശിക്കാർക്ക് സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. എല്ലാ കാര്യത്തിലും വിജയം നേടാനാകും. അം​ഗീകാരം നേടാൻ സാധിക്കും. മനപ്രയാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

6 /13

കന്നി രാശിക്കാർക്ക് രാവിലെ മോശം സമയവും 9 മണി കഴിഞ്ഞാൽ നല്ല സമയവുമാണ്. ഈ സമയത്ത് എല്ലാത്തിലും വിജയം നേടാൻ സാധിക്കും.    

7 /13

തുലാം രാശിക്കാർക്ക് വിജയം നേടാൻ സാധിക്കും. തൊഴിലിൽ ലാഭം നേടാൻ സാധിക്കും. മത്സരങ്ങളിൽ വിജയിക്കും. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

8 /13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആ​ഗ്രഹിച്ചതൊക്കെ നടക്കും. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. അം​ഗീകാരം നേടും.    

9 /13

ധനു രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, അലച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ചെലവ് കൂടുകയും നഷ്ടം സംഭവിക്കുകയും ചെയ്തേക്കാം. അതേസമയം ജോലിയിൽ നേട്ടമുണ്ടാക്കാനാകും.    

10 /13

മകരം രാശിക്കാർക്ക് ​ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക കാര്യങ്ങളിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.   

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികപരമായി നേട്ടമുണ്ടാകും.   

12 /13

മീനം രാശിക്കാർക്ക് ഇന്ന് അം​ഗീകാരം ലഭിക്കും. എല്ലാത്തിലും വിജയമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ധനയോ​ഗത്തിനുള്ള സാധ്യതയുണ്ട്.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola