Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാർക്ക് ഇന്ന് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. മത്സരങ്ങളിലും വിജയമുണ്ടാകും. നിങ്ങളുടെ പ്രവർത്തികൾ അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഈ രാശിക്കാർക്ക് ആഗ്രഹിച്ചതൊക്കെ നേടാനാകും.
ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും തടസവും പരാജയവും നേരിടേണ്ടി വരും. മാനസിക വിഷമങ്ങൾ ഉണ്ടാകാനിടയുണ്ട്. ശത്രുക്കളുടെ ശല്യമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടുന്നതിൽ നിരവധി തടസങ്ങൾ നേരിടേണ്ടി വരും.
മിഥുനം രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന്. സാമ്പത്തിക നേട്ടവും ജീവിതത്തിൽ മറ്റ് നേട്ടങ്ങളും കൈവരിക്കാനാകും. എല്ലാ മേഖലയിലും വിജയമുണ്ടാകും. ജോലിയിൽ അംഗീകരാവും സ്ഥാനക്കയറ്റവും ലഭിക്കും. ജീവിതത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.
കർക്കടകം രാശിക്കാർക്കും ഇന്ന് അൽപം കുഴപ്പംപിടിച്ച ദിവസമായിരിക്കും. കാര്യതടസ്സം, അമിത ചെലവ്, അലച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അപകട സാധ്യതയുള്ളതിനാൽ ഇരുചക്രവാഹനങ്ങളിൽ മറ്റും യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.
ചിങ്ങം രാശിക്കാർക്ക് ഇന്ന് അവർ ചെയ്യുന്ന കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിച്ചതുപോലെ സ്ഥലംമാറ്റത്തിനുള്ള യോഗമുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും.
കന്നി രാശിക്കാർക്ക് തൊഴിലിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിലും നേട്ടമുണ്ടാകും.
തുലാം രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസമായരിക്കും ഇന്ന്. കാര്യതടസ്സം, മനപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ കരുതിയിരിക്കുക.
വൃശ്ചികം രാശികൾക്ക് അലച്ചിൽ കൂടുതലുള്ള ദിവസമായാരിക്കും ഇന്ന്. എല്ലാത്തിലും പരാജയം നേരിടേണ്ടി വന്നേക്കാം, ശത്രുക്കളുടെ ശല്യമുണ്ടാകും. ചെലവ് വർധിക്കും.
ധനു രാശിക്കാർക്ക് അനുകൂലമായ ഇന്നത്തെ ദിവസം ഇവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം നിറയും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശികൾക്ക് നേട്ടങ്ങളുടെ ദിവസമാണ് ഇന്ന്. മത്സരങ്ങൾ വിജയം നേടാൻ സാധിക്കും. അംഗീകാരം ലഭിക്കും.സാമ്പത്തിക നേട്ടമുണ്ടാകും.
കുംഭം രാശിക്കാർക്ക് ഇന്ന് അൽപം ശ്രദ്ധിക്കണം. അപകട സാധ്യതയുള്ളതിനാൽ യാത്രകൾ ചെയ്യുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ചെലവ് വർധിക്കും. എല്ലാത്തിലും പരാജയം നേരിടേണ്ടി വന്നേക്കാം.
മീനം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം നേരിടും. മാനസിക പ്രയാസങ്ങൾ വർധിക്കും. ചെലവ് കൂടും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.