Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അലച്ചിൽ, ചെലവ് കൂടുക എന്നിവയ്ക്ക് സാധ്യതയുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. അഭിമാനക്ഷതമുണ്ടാകാനുള്ള സാധ്യതയും കാണുന്നു.
ഇടവം രാശികൾക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രവർത്തികൾ അംഗീകരിക്കപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങളൊക്കെ നടക്കും.
മിഥുനം രാശിക്കാർ ഇന്ന് എല്ലാത്തിലും വിജയം കണ്ടെത്തും. നിരവധി നേട്ടങ്ങൾ ഇവരെ തേടിയെത്തും. മത്സരങ്ങളിൽ വിജയം നേടാനാകും. ജീവിതത്തിൽ നിലനിന്നിരുന്ന തടസങ്ങൾ ഒഴിയും.
കർക്കടകം രാശിക്കാർ ഇന്ന് അല്പം ശ്രദ്ധിക്കണം. കാര്യതടസ്സം, കലഹം, സ്വസ്ഥതക്കുറവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങളും അലട്ടിയേക്കാം.
ചിങ്ങം രാശികൾക്കും ഇന്നത്തെ ദിവസം അത്ര ശുഭകരമല്ല. കാര്യപരാജയം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ശത്രുക്കളുടെ ശല്യം വർധിക്കും. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കന്നി രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. ധനയോഗത്തിനുമുള്ള സാധ്യതയുണ്ട്.
തുലാം രാശിക്കാർക്ക് ഇന്ന് എല്ലാത്തിലും വിജയം നേടാനാകും. അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മത്സരങ്ങളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശിക്കാർക്ക് ദിവസം അനുകൂലമായിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടായേക്കാം. എല്ലാത്തിലും തടസം നേരിടേണ്ടി വന്നേക്കാം.
ധനു രാശിക്കാർ ഇന്ന് അല്പം ശ്രദ്ധിക്കമം. ചെലവ് വർധിക്കാം. കാര്യപരാജയം, ധനതടസ്സം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അലച്ചിൽ വർധിക്കും.
മകരം രാശിക്കാർക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.
കുംഭം രാശിക്കാർക്ക് അത്ര ശുഭകരമല്ല ഇന്നത്തെ ദിവസം. കാര്യതടസ്സം, ശത്രുശല്യം, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മീനം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിച്ചതൊക്കെ നടക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.