Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായിട്ടുള്ള ദിവസമായിരിക്കും. ബിസിനസില്‍ ധാരാളം നേട്ടങ്ങളുണ്ടാവും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ സ്ഥലം മാറ്റം ആഗ്രഹിക്കുന്നവർക്ക് അതിൽ അനുകൂല ഫലമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
2/13ഇടവം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ ചെലവ് വർധിക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്. വസ്തു കച്ചവടത്തിൽ നിങ്ങൾക്ക് നേട്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
3/13മിഥുനം രാശിക്കാര്‍ക്ക് ഏറെ ഗുണകരമായ ദിവസമായിരിക്കും ഇന്ന്. വിദ്യാർത്ഥികൾക്കും അനുകൂലമായ സമയമാണിത്. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും. ജോലിയിൽ അംഗീകാരം നേടാനാകും.
4/13കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്ന്. വസ്തുവിൽ നിന്നുള്ള ആദായങ്ങൾ ലഭിക്കും. ദൈവാനുഗ്രഹത്താൽ എല്ലാം നല്ല രീതിയിൽ നടക്കും.
5/13ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് യാത്രകള്‍ ചെയ്യേണ്ടതായി വരും. ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും.
6/13കന്നി രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക സ്ഥിതി അനുകൂലമാകാനാണ് സാധ്യത. വിദേശയാത്രക്ക് അവസരമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ ദിവസം അനുകൂലമാണ്.
7/13തുലാം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ജീവിതത്തിൽ ഗുണകരമായ പല മാറ്റങ്ങളും സംഭവിക്കും.
8/13വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ഈ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
9/13ധനു രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ പല തടസങ്ങളും നേരിടേണ്ടതായി വന്നേക്കാം. വിദേശത്ത് ജോലിക്ക് അവസരം വന്നെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തും.
10/13മകരം രാശിക്കാര്‍ക്ക് ഇന്ന് അവർ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് അനുകൂലമായിരിക്കും. എങ്കിലും ഇന്നത്തെ ദിവസം ഒന്ന് കരുതിയിരിക്കാം. ആരോഗ്യ പ്രശ്നങ്ങളെ നിസാരമാക്കരുത്.
11/13കുംഭം രാശിക്കാര്‍ക്ക് ഇന്ന് ആരോഗ്യം തൃപ്തികരമായിരിക്കും. എങ്കിലും പകർച്ച വ്യാധികളെ കരുതിയിരിക്കുക. നേട്ടങ്ങളുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്.
12/13മീനം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിൽ തേടി എത്തും. നിങ്ങൾ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടക്കും. ബിസിനസിൽ നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.