Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. നിയമപരമായ കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കും.
ഇടവം രാശിക്കാർക്ക് കാര്യതടസ്സത്തിനുള്ള സാധ്യത കാണുന്നു. ഇന്നത്തെ ദിവസം സ്വസ്ഥതക്കുറവിന് സാധ്യതയുണ്ട്. അലച്ചിൽ കൂടും, ചെലവ് വർധിക്കും. സാമ്പത്തിക നഷ്ടമുണ്ടായേക്കാം. ബിസിനസില്‍ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
മിഥുനം രാശിക്കാർക്ക് കാര്യവിജയമുണ്ടാകും. പരീക്ഷകളിൽ വിജയം നേടാൻ സാധിക്കും.
കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയ നേടാൻ സാധിക്കും. സമൂഹത്തിൽ അംഗീകാരം നേടാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം രാശിക്കാർക്ക് ദിവസം അത്ര അനുകൂലമായിരിക്കില്ല. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം എന്നിവയ്ക്ക് സാധ്യതയേറുന്നു. ഉദരസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്.
കന്നി രാശിക്കാർക്ക് ഇന്ന് പരാജയങ്ങൾ സംഭവിച്ചേക്കാം. അപകഭീതി, ധനനഷ്ടം എന്നിവയ്ക്ക് സാധ്യതയേറുന്നു. ധനനഷ്ടമുണ്ടാകാം.
തുലാം രാശിക്കാർക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളെ കാണാൻ അവസരമുണ്ടാകും. അംഗീകാരം നേടാൻ സാധിക്കും.
വൃശ്ചികം രാശിക്കാർക്ക് മത്സരപരീക്ഷകളിൽ വിജയം നേടാൻ സാധിക്കും. തൊഴിലിൽ ലാഭം നേടാനാകും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി ലഭിച്ചേക്കാം.
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമല്ല. സ്വസ്ഥതക്കുറവുണ്ടാകാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ സാധ്യതയുണ്ട്. യാത്രകളിൽ തടസം നേരിട്ടേക്കാം.
മകരം രാശിക്കാർക്ക് ഇന്ന് അലച്ചിൽ കൂടും. ചെലവ് വർധിക്കും. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തടസ്സങ്ങൾ വന്നു ചേരാനുള്ള സാധ്യതയുണ്ട്.
കുംഭം രാശിക്കാർക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. സ്ഥനക്കയറ്റവും അംഗീകാരവും ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകും.
മീനം രാശിക്കാർക്ക് കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മനപ്രയാസം ഉണ്ടാകാനിടയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.