Daily Horoscope 29.06.2025: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Published: Jun 29, 2025, 06:23 AM IST|Updated: Jun 29, 2025, 06:23 AM IST

ഓരോ രാശിക്കാർക്കും ഇന്ന് എങ്ങനെയുള്ള ദിവസമായിരിക്കുമെന്ന് അറിയാം. മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ജൂൺ 29ലെ രാശിഫലം.

1/12

മേടം  രാശിക്കാർക്ക് ഇന്ന് നല്ല ദിവസം ആയിരിക്കും. ആത്മവിശ്വാസം വർധിക്കും. വരുമാനം വർധിക്കും. ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ പണം ചിലവഴിക്കും. നിക്ഷേപത്തിന് അനുകൂല സമയം.

2/12

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കും. വ്യക്തി ജീവിതത്തിലും ബിസിനസിലും ഉയർച്ചയുണ്ടാകും. തിരക്ക് വർധിക്കും. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്.

3/12

മിഥുനം രാശിക്കാർക്ക് വരുമാനം വർധിക്കും. ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധയോടെ പെരുമാറുക. വിദ്യാർഥികൾക്ക് അനുകൂല സമയം. പഠനത്തിൽ ശ്രദ്ധിക്കുക.

4/12

കർക്കടക രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സമ്പാദ്യം വർധിക്കും. പണം കടംകൊടുക്കുന്നത് ശ്രദ്ധിക്കുക. തിരിച്ച് കിട്ടാൻ സാധ്യത കുറവ്. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

5/12

ചിങ്ങം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണദോഷ ഫലങ്ങൾ നിറഞ്ഞ ദിവസം ആയിരിക്കും. കുട്ടികളെയും കുടുംബത്തെയും കുറിച്ച ്കൂടുതൽ ചിന്തിക്കും. കുടുംബത്തിൽ മംഗളകർമ്മം നടക്കും.

6/12

കന്നി രാശിക്കാർക്ക് ഇന്ന് അത്ര മികച്ച ദിവസമല്ല. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. ദേഷ്യം വർധിക്കും. ഇത് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ജോലി സ്ഥലത്ത് കഠിനാധ്വാനം ചെയ്യുമെങ്കിലും പ്രതീക്ഷിച്ച ലാഭം ഉണ്ടാകില്ല.

7/12

തുലാം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസം ആയിരിക്കും. ചിലവുകൾ വർധിക്കും. വീടിൻറെ പുനർനിർമാണം നടക്കും. ഇതിനായി പണം ചിലവഴിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.

8/12

വൃശ്ചിക രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ ഗുണം ചെയ്യും. ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

9/12

ധനു രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. ബിസിനസ് രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുക.

10/12

മകരം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസം ആയിരിക്കും. ജോലി സ്ഥലത്ത് സമ്മർദ്ദം വർധിക്കും. ശാരീരികമായി ക്ഷീണം, തലവേദന എന്നിവയുണ്ടാകാം.

11/12

കുംഭം രാശിക്കാർക്ക് ഇന്ന് സന്തോഷപൂർണമായ ദിവസം ആയിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ചിലവുകൾ വർധിക്കും. എങ്കിലും സാമ്പത്തിക സ്ഥിതി ഭദ്രമാകും.

12/12

മീനം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും. കഠിനാധ്വാനത്തിൻറെ ഫലം ലഭിക്കും. കച്ചവടക്കാർക്ക് ലാഭം കുറയും. ചിലവുകൾ വർധിക്കും.