Top 10 Militaries: സൈനികരുടെ അംഗ സംഖ്യയിൽ ഇന്ത്യയെ വെല്ലാൻ മറ്റൊരു രാജ്യം പോലും ഇല്ല.
ലോകത്തിലെ ഏറ്റവും വലിയ രാജ്യം റഷ്യ ആണ്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണ്. ലോകപോലീസ് എന്നറിയപ്പെടുന്നത് അമേരിക്കയാണ്. ഈ രാജ്യങ്ങളെല്ലാം സൈനിക ശക്തിയിലും വമ്പന്‍മാരാണ്. എന്നാല്‍ ലോകത്തില്‍ ഏറ്റവും അധികം സൈനികരുള്ള രാജ്യം ഏതാണ്?
സൈനികരുടെ അംഗസംഖ്യയുടെ കാര്യം എടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി മറ്റാരുമല്ല, ഇന്ത്യ തന്നെയാണ്. ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ട് പ്രകാരം 5,137,550 അംഗങ്ങളാണ് ഇന്ത്യന്‍ സേനയില്‍ ഉള്ളത്.
എന്നാല്‍ ഗ്ലോബര്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ടിലെ പവര്‍ ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. 4,201 ടാങ്കുകളും 2,229 എയര്‍ ക്രാഫ്റ്റുകളും 260 ല്‍പരം നാവിക യാനങ്ങളും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ പവര്‍ ഇന്‍ഡക്‌സ് 0.1184 ആണ്.
സൈനിക ശക്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. പവര്‍ ഇന്‍ഡക്‌സ് 0.0744 ആണ്. 2,127,500 സൈനികരുണ്ട്. 13,043 എയര്‍ ക്രാഫ്റ്റുകളും 4,640 ടാങ്കുകളും 252 നാവിക യാനങ്ങളും അമേരിക്കയ്ക്കുണ്ട്.
പവര്‍ ഇന്‍ഡക്‌സ് 0.0788 ഉള്ള റഷ്യ ആണ് സൈനിക ശക്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 3,570,000 സൈനികരുണ്ട് മൊത്തത്തില്‍. 4,292 എയര്‍ ക്രാഫ്റ്റുകളും 5,750 ടാങ്കുകളും റഷ്യയ്ക്കുണ്ട്.
റഷ്യയുടെ അതേ പവര്‍ ഇന്‍ഡക്‌സ് തന്നെയാണ് ചൈനയ്ക്കും ഉള്ളത്- 0.0788. എന്നാല്‍ സൈനിക ശക്തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. 3,170,000 സൈനികരുണ്ട്. 3,309 എയര്‍ ക്രാഫ്റ്റുകളും 6,800 ടാങ്കുകളും ചൈനയ്ക്കുണ്ട്.
സൈനിക ശക്തിയില്‍ ഇന്ത്യയുടെ തൊട്ടുതാഴെ, അഞ്ചാം സ്ഥാനത്ത് വരുന്നത് ദക്ഷിണ കൊറിയ ആണ്. 0.1656 ആണ് പവര്‍ ഇന്‍ഡക്‌സ്. 3,820,000 സൈനികരുണ്ട്. 1,592 എയര്‍ ക്രാഫ്റ്റുകളും 2,236 ടാങ്കുകളും ഉണ്ട്.
രാജ്യത്തിന്റെ വലിപ്പം വച്ച് നോക്കിയാല്‍ ദക്ഷിണ കൊറിയയേക്കാള്‍ വളരെ വലുതാണ് യുകെ. എന്നാല്‍ സൈനിക ശക്തിയുടെ കാര്യത്തില്‍ തൊട്ടുതാഴെ ആറാമതായാണ് സ്ഥാനം. 0.1785 ആണ് പവര്‍ ഇന്‍ഡക്‌സ്. 1,108,860 സൈനികരുണ്ട്. ക്രാഫ്റ്റുകളും 227 ടാങ്കുകളും ആണ് യുകെയ്ക്ക് ഉള്ളത്.
സൈനിക ശക്തിയില്‍ ഏഴാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ പവര്‍ ഇന്‍ഡക്‌സ് 0.1878 ആണ്. സൈനികരുടെ അംഗസംഖ്യ 376,000 ആണ്. 976 എയര്‍ ക്രാഫ്റ്റുകളും 215 ടാങ്കുകളും ഉണ്ട് ഫ്രാന്‍സിന്.
സൈനിക ശക്തിയില്‍ എട്ടാമതാണ് ജപ്പാന്റെ സ്ഥാനം. 0.1839 ആണ് പവര്‍ ഇന്‍ഡക്‌സ്. സൈനികരുടെ അംഗ സംഖ്യ 328,150 ആണ്. 1,443 എയര്‍ ക്രാഫ്റ്റുകളുണ്ട് ജപ്പാന്. 521 ടാങ്കുകളും ഉണ്ട്.
സൈനിക ശക്തിയില്‍ ഒമ്പതാം സ്ഥാനത്തുള്ള രാജ്യം തുര്‍ക്കി ആണ്. 883,900 ആണ് സൈനിക ബലം. 0.1902 ആണ് പവര്‍ ഇന്‍ഡക്‌സ് . 1,083 എയര്‍ ക്രാഫ്റ്റുകളുണ്ട് തുര്‍ക്കിയ്ക്ക്. 2,238 ടാങ്കുകളും.
സൈനിക ശേഷിയില്‍ പത്താം സ്ഥാനത്തുള്ളത് ഇറ്റലിയാണ്. 289,000 സൈനികരുണ്ട്. പവര്‍ ഇന്‍ഡക്‌സ് 0.2164. ഇവർക്ക് 729 എയര്‍ ക്രാഫ്റ്റുകളും 200 ടാങ്കുകളും ഉണ്ട്.