Tourist Destinations in Kerala: ട്രിപ്പ് പോകുന്നോ? യാത്ര പോകേണ്ട 10 സ്ഥലങ്ങൾ ഏതെന്ന് നോക്കാം

Tourist Destinations in Kerala: കേരളത്തിൽ കണ്ടിരിക്കേണ്ട ടൂറിസ്റ്റ് സ്പോട്ടുകൾ 

 

കായലുകള്‍, മലനിരകൾ, ബീച്ചുകൾ, ഇങ്ങനെ ഓരോ സഞ്ചാരിക്കും പ്രിയങ്കരമായതെല്ലാം നിറഞ്ഞ നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം 

 

1 /10

ആലപ്പുഴ: കായലും ഹൗസ്ബോട്ടും എന്നും ആലപ്പുഴയുടെ പ്രധാന ആകർഷണമാണ്. കായിലിലൂടെ ഹൈസ്ബോട്ടിലുള്ള യാത്രയും ഇരുസൈടിലുമുള്ള വീടുകളും കൃഷിയിടങ്ങളും ആലപ്പുഴയുടെ പ്രത്യേകതയാണ്. കൂടാതെ ഇവിടുത്തെ ഭക്ഷണവിഭവങ്ങളും ഏവർക്കും പ്രിയങ്കരമാണ്.  

2 /10

മൂന്നാർ: പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ തെയിലതോട്ടങ്ങളും, മഞ്ഞ് മൂടിയ കുന്നുകളും കൊണ്ട് മനോഹരമാണ്. ഹണിമൂൺ യാത്രകൾക്കും ട്രക്കിംഗിനുമെല്ലാം മൂന്നാർ ഒരു കറക്ട് സ്പോട്ടാണ്.  

3 /10

കൊച്ചി: തുറമുഖ നഗരമായ കൊച്ചി എന്നും ചരിത്രത്തോട് ചേർന്ന് നിൽക്കുന്നു. ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് വാസ്തുവിദ്യകൾ നിറഞ്ഞ ഫോർട്ട് കൊച്ചി പ്രദേശം, ജൂത സിനഗോഗുമെല്ലാം കൊച്ചിയെ പ്രിയങ്കരിയാക്കുന്നു.  

4 /10

തേക്കടി: പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന തേക്കടി കാടിനെ സ്നേഹിക്കുന്നവർക്ക് അനുയോജ്യമാണ്. ബോട്ട് സവാരി, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍, മുള റാഫ്റ്റിംഗ്, എന്നിവയെല്ലാം തേക്കടിയുടെ പ്രത്യേകതയാണ്. കൂടാതെ ഇവിടെ നിരവധി വന്യജീവികളെയും നമുക്ക് കാണാനാകും  

5 /10

വയനാട്: പച്ചപ്പും വെള്ളച്ചാടങ്ങളും ഗുഹകളും നിറഞ്ഞ വയനാട് എന്നും പ്രകൃതിയെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്.ശാന്തമായ ഒരു വിശ്രമം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് കേരളത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയനാട്.  

6 /10

വർക്കല: ബീച്ചുകളെ ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വർക്കല. ലൈറ്റ്ഹൗസും കഫേകളും നിറഞ്ഞ വർക്കല ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമാണ്.  

7 /10

കുമരകം: വേമ്പനാട് കായലിലൂടെ ഉള്ള ബോട്ട് യാത്രയും കുമരകം പക്ഷിസങ്കേതവുമൊക്കെ കുമരകത്തെ ആകർഷണീയമാക്കുന്നു.  

8 /10

കോവളം: കേരളത്തിലെ മറ്റൊരു ബീച്ച് ഡസ്റ്റിനേഷനാണ് കോവളം. ശാന്തമായ ബീച്ചുകൾ, ആയൂർവ്വേദ റിസോർട്ടുകൾ ലൈറ്റ്ഹൗസ് എന്നിവയും കോവളത്തിന്റെ പ്രത്യേകതയാണ്.   

9 /10

തൃശൂർ: പൂരം എന്ന് കേട്ടാലെ ഓർമ്മയിൽ വരുന്നത് തൃശൂരാണ്. കേരള പൈതൃകത്തിന്റെ കേന്ദ്രമാണ് തൃശൂർ. തൃശൂർ പൂരവും വടക്കുംനാഥൻ ക്ഷേത്രവും തൃശൂരിനെ ഏവർക്കും പ്രിയപ്പെട്ടതാക്കുന്നു.  

10 /10

ആതിരപ്പള്ളി: കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് തൃശൂരിലെ ആതിരപ്പള്ളി. മലയാളികളുടെ പ്രിയപ്പെട്ട പിക്നിക് സ്പോട്ടാണ് ആതിരപ്പിള്ളി.   

You May Like

Sponsored by Taboola