Trigrahi Yoga 2025: ത്രിഗ്രഹി യോഗയിലൂടെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ; നിങ്ങള്‍ ഇക്കൂട്ടത്തിലുണ്ടോ?

Written ByVishnupriya S
Published: Nov 05, 2025, 12:32 PM IST|Updated: Nov 05, 2025, 12:32 PM IST

Trigrahi Yoga 2025: വേദജ്യോതിഷ പ്രകാരം ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഇടയാക്കും. ഏതൊക്കെ രാശിയിലാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നതെന്ന് നോക്കാം

 

ബുധന്‍, സൂര്യന്‍, ശുക്രന്‍ എന്നിവരിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമായാണ് ശക്തമായ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഇരിക്കുകയും അവയുടെ സംയോജിത ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ത്രിഗ്രഹി യോഗം.

 

1/6

ഇടവം രാശി: പല തരത്തിലുള്ള മാറ്റങ്ങളെല്ലാം അനുകൂലമായി ഭവിക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടവും, കരിയറിലും പ്രണയത്തിലും അനുകൂലമായ മാറ്റങ്ങൾ സംഭവിക്കാനും ഇടയാകും. ദാമ്പത്യ ജീവിതവും അനുകൂലമായി മാറുന്നു.

 

2/6

ചിങ്ങം രാശി: കരിയറിൽ ഇത് കുതിപ്പിൻറെ കാലം. ആഗ്രഹിക്കുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പൂർത്തിയാക്കും. സന്തോഷകരമായ മാറ്റങ്ങളും സമൂഹത്തിൽ അംഗീകാരവും നേടാൻ ഇടയാകും. 

 

3/6

തുലാം രാശി: ക്രിയേറ്റീവായ കാര്യങ്ങൽക്ക് അനുകൂല കാലമാണ്. ആഗ്രഹിക്കുന്നന്തെന്തും കൈവെള്ളയിൽ എത്തുന്ന കാലം. സാമ്പത്തിക നേട്ടവും ജോലിയിൽ ഉയർച്ചയും കാണുന്നുണ്ട്. 

 

4/6

ധനു രാശി: പുതിയ തുടക്കങ്ങൾക്ക് അനുകൂലമായ കാലവും, യാത്രകൾക്ക് അനുയോജ്യമായ കാലവുമാണ്. സാമ്പത്തിക നേട്ടവും ജോലിയിലും ഉയർച്ചയും സംഭവിക്കും. 

 

5/6

കുംഭം രാശി: പല വിധത്തിലുള്ള മാറ്റങ്ങൾ തേടിയെത്തുന്ന സമയാണിത്. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കുകയും ജോലിയിൽ ഉയർച്ചയ്ക്കും അനുകൂല സമയമാണിത്. വ്യക്തിപരമായ കാര്യങ്ങളിൽ സന്തോഷം നിറയുന്ന സമയവും ആരോഗ്യ കാര്യത്തിലും അനുകൂല കാലമാണ്. 

 

6/6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.