ചൈത്രമാസത്തിലെ ഒന്നാമത്തെ ദിവസമാണ് ഉഗാദി. സൂര്യനും ചന്ദ്രനും മീനം രാശിയിൽ തുടരുന്നതിനാൽ ഈ വർഷം ഉഗാദി ദിനത്തിൽ നിരവധി നേട്ടങ്ങളുണ്ടാകും. ഈ വർഷം മാർച്ച് 30ന് ആണ് ഉഗാദി ആഘോഷിക്കുന്നത്. ഈ സമയം ആറ് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൈവരും.
ഇടവം രാശിക്കാർക്ക് നിരവധി നേട്ടങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ തീരും. ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും. ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും.
മിഥുനം രാശിക്കാരെ തേടി നിരവധി നേട്ടങ്ങളെത്തും. ജീവിതത്തിൽ വിജയവും പുരോഗതിയും കൈവരിക്കാനാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ അകലും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. അംഗീകാരങ്ങൾ തേടിയെത്തും. കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും.
കന്നി രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാകും. ഇവരിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി അകലും. കരിയറിൽ ഉയർച്ചയുണ്ടാകും. പുതിയ അവസരങ്ങൾ തേടിയെത്തും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സമൂഹത്തിൽ പേരും പ്രശസ്തിയും വർധിക്കും. ഈ രാശിക്കാരെ തേടി നിരവധി നേട്ടങ്ങളെത്തും.
ധനു രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. ചിലവ് കുറയും. ശരിയായ രീതിയിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കും. കാര്യക്ഷമതയോടെ പ്രവർത്തിക്കും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. നിയമപരമായ വിഷയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും.
മകരം രാശിക്കാർക്ക് ഭാഗ്യ ദിനങ്ങളാണ് വരുന്നത്. സമ്പത്ത് വർധിക്കും. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. കഷ്ടതകൾക്ക് അറുതി വരും. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. വിവിധയിടങ്ങളിൽ നിന്ന് സഹായം ലഭിക്കും. സന്തോഷം നിറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും.
കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് ശോഭിക്കാനാകും. പുരോഗതിയും വിജയവും കൈവരിക്കാനാകും. ചിലവ് കുറയും. സമ്പാദ്യം വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)