Podi Idli Recipe: രുചിയൂറും പൊടി ഇഡ്ഡലി ഉണ്ടാക്കാം; വിശദമായ റെസിപ്പി

പൊടി ഇഡ്ഡലി ഉണ്ടാക്കാം

പൊടി ഇഡ്ഡലി ഉണ്ടാക്കാം

1 /9

ചൂടായ പാനിലേക്ക് ¼ കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് വറക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. ഉഴുന്ന് പരിപ്പ് സ്വർണ്ണ നിറമാകുന്നതുവരെ വറുത്ത് മാറ്റി വെക്കുക.   

2 /9

അതേ പാനിലേക്ക് ¼ കപ്പ് കടല പരിപ്പും വറുത്ത് മാറ്റി വെക്കാം.   

3 /9

അതേ പാനിൽ 2 ടേബിൾസ്പൂൺ എള്ള് നിറം മാറുകയും പൊട്ടുകയും പൊട്ടുകയും ചെയ്യുന്നത് വരെ വറുക്കുക. ശേഷം മാറ്റി വെക്കുക.  

4 /9

ഒരു പാനിൽ ½ ടീസ്പൂൺ എണ്ണ ചേർക്കുക. 5 വറ്റൽ മുളക് ചേർത്ത് വറുത്ത് എുക്കുക.  ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് മൊരിയുന്നത് വരെ ഇളക്കുക. തീ ഓഫ് ചെയ്ത് ½ ടീസ്പൂൺ ഹിംഗ് (അസഫോട്ടിഡ) ചേർത്ത് നന്നായി ഇളക്കുക. പിന്നെ 1 ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.  

5 /9

വറുത്ത് വെച്ച എല്ലാ സാധനങ്ങളും, വറ്റൽ മുളകിൻ്റെ കൂട്ടും ചൂടാറിയ ശേഷം മിക്സിയിൽ പൊടിയായി അടിച്ചെടുത്ത് മാറ്റി വെക്കുക.   

6 /9

തലേ ദിവസം ഒരു കപ്പ് അരിയും, അര കപ്പ് ഉഴുന്നും കഴുകി വെള്ളത്തിൽ 5 മണിക്കൂർ കുതിർക്കാൻ വെക്കുക. കുതിർന്ന ശേഷം, ഒരു മിക്സി ജാറിൽ കുതിർന്ന അരി മാത്രം ഇടുക. അതിലേക്ക് 1 ടേബിൾ സ്പൂണ ഉപ്പും ചേർത്ത് അരക്കുക. പേസ്റ്റ് രൂപേണ ആകുമ്പോൾ 1 ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം മാവ് പുളിക്കാനായി ഒരു പാത്രത്തിൽ മൂടി വെക്കുക.   

7 /9

അടുത്ത ദിവസം മാവ് പുളിച്ച് പൊന്തി വരുമ്പോൾ ഇഡിലി പാത്രത്തിൽ ഒഴിച്ച് വേവിക്കുക. ഇഡിലി റെഡി.  

8 /9

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് തയാറാക്കിയ ഇഡിലി ചേർത്ത് സാവധാനം ഇളക്കുക.  

9 /9

ശേഷം ഇതിലേക്ക് ഇഡിലിയുടെ ആവശ്യാനുസരണം പൊടി ചേർത്ത് ഇളക്കുക. പൊടി ഇഡലി തയാർ.   

You May Like

Sponsored by Taboola