മുഖകാന്തിക്ക് ഫേസ് മാസ്കുകൾ
1/6മുൾട്ടാണി മിട്ടി പോലുള്ള കളിമണ്ണ് അധിക എണ്ണ ആഗിരണം ചെയ്യുന്നതിനും തിളക്കം കുറയ്ക്കുന്നതിനും സുഷിരങ്ങൾ വൃത്തിയാക്കുന്നതിനും മികച്ചതാണ്. മുഖത്ത് ഉപയോഗിക്കുന്ന് ക്ലേ പൌഡറിൽ റോസ് വാട്ടർ ചേർത്ത് മുഖത്തിടാം.
2/6മഞ്ഞളും തേനും മിക്സ് ചെയ്ത് ഉപയോഗിക്കാം. മഞ്ഞളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ തേനിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാനും സഹായിക്കും.
3/6വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴയുടെ ജെൽ മുഖത്തിടുന്നതിലൂടെ മുഖക്കുരു കുറയാൻ സഹായിക്കുന്നു.
4/6പഴുത്ത പപ്പായയും അൽപം തേനും മിക്സ് ചെയ്ത് മുഖത്തിടാം.എൻസൈമുകൾക്ക് പേരുകേട്ട പഴമാണ് പപ്പായ. തേൻ ഒരു നാച്യുറൽ മോയ്സ്ചറൈസറാണ്.
5/6അവക്കാഡോയും വാഴപ്പഴവും പേസ്റ്റ് രൂപത്തിലാക്കി മിക്സ് ചെയ്യുക. വരണ്ട ചർമ്മത്തിന് ഈർപ്പം നിലനിർത്തി തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു.
6/6Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.