Varuni Yogam: മാർച്ച് 27 വ്യാഴാഴ്ചയാണിന്ന്. വ്യാഴവും ചന്ദ്രനും കേന്ദ്രസ്ഥാനത്ത് ഒരുമിച്ച് വരുന്നതിനാൽ ഇന്ന് ഗജകേസരി യോഗവും ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷ വ്രതവും കൂടി ഇന്ന് വന്നതിനാൽ നിരവധി ശുഭയോഗങ്ങളും രൂപപ്പെടും.
കൂടാതെ പ്രദോഷ വ്രതവും ചതയം നക്ഷത്രവും ഇന്ന് വരുന്നതിനാൽ വരുണി യോഗവും രൂപപ്പെടുന്നു. വരുണി യോഗത്തിലൂടെ വിവിധ രാശികൾക്ക് നേട്ടങ്ങളുണ്ടാകുന്നു. ഇവർക്ക് ശിവൻരെ അനുഗ്രഹമുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്ക് ഇന്ന് ജോലി സ്ഥലത്ത് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. ബിസിനസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. വിദ്യാർത്ഥികൾതക്ക് അനുകൂലമായ കാലയളവാണിത്.
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ദൈവാനുഗ്രഹമുണ്ടാകും. പ്രൊഫഷണൽ ജീവിതത്തിൽ വിജയം നേടാനാകും. ബിസിനസിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. നിയമപരമായ കാര്യങ്ങളിൽ വിജയം നേടാന സാധ്യതയുണ്ട്.
വൃശ്ചികം രാശിക്കാർക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കും. മേലുദ്യോഗസ്ഥൻ നിങ്ങളെ ഒരു വലിയ ഉത്തരവാദിത്തം ഏൽപിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യേണ്ടതായി വരും.
കുംഭം രാശിക്കാർക്ക് തൊഴില്‍ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസിൽ ലാഭമുണ്ടാകും. എല്ലാ മേഖലകളിലും വിജയം നേടാനാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനവും ആദരവും വർധിക്കും.
മീനം രാശിക്ക് ബിസിനസ് രംഗത്ത് ശോഭിക്കാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാൻ സാധിക്കും. ഏറെ നാളായിട്ടുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.