Vastu Shastra: നിർഭാ​ഗ്യങ്ങൾ പടികടന്നുവരും; വാസ്തു ദോഷം മാറ്റാൻ ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ...

Vastu Shastra: വാസ്തു ശാസ്ത്ര പ്രകാരം ഭക്ഷണം കഴിക്കുന്ന സ്ഥലം നമ്മുടെ ആരോഗ്യത്തെയും സാമ്പത്തിക സ്ഥിതിയെയും ഭാഗ്യത്തെയും സ്വാധീനിക്കുന്നു. 

 

വാസ്തു പ്രകാരം ഒരിക്കലും ഭക്ഷണം കഴിക്കാൻ പാടില്ലാത്ത അഞ്ച് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

 

1 /5

കിടപ്പുമുറി - കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വാസ്തു ശാസ്ത്രപ്രകാരം അശുഭകരമാണ്. ദാരിദ്ര്യത്തിനും കടബാധ്യതയ്ക്കും ഇത് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ, ഉറക്കമില്ലായ്മയ്ക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കും.    

2 /5

പൂജാമുറിയോ അതിനടുത്തോ - ഭക്തിയുടെയും ശുദ്ധിയുടെയും കേന്ദ്രമാണ് പൂജാമുറി. അങ്ങനെയുള്ള പൂജാമുറിയിലോ അതിനടുത്തോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ദൈവത്തോടുള്ള അനാദരവാണ് കാണിക്കുന്നത്. കൂടാതെ നെ​ഗറ്റീവ് ഊർജത്തിനും ഇത് കാരണമാകും.    

3 /5

പ്രവേശന കവാടത്തിന് അഭിമുഖമായി - വീടിന്റെ പ്രധാന വാതിലിന് നേരെ മുൻപിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വീട്ടിലേക്കുള്ള ഭാഗ്യത്തെയും ഐശ്വര്യത്തെയും തടസ്സപ്പെടുത്തുമെന്ന് പറയപ്പെടുന്നു. അതിനാൽ അത് ഒഴിവാക്കുക.   

4 /5

ടിവി, മൊബൈൽ തുടങ്ങിയവയ്ക്ക് മുൻപിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോട് കാണിക്കുന്ന അനാദരവാണ്.   

5 /5

ഡസ്റ്റ് ബിൻ, ചൂൽ തുടങ്ങിയ ക്ലീനിം​ഗ് വസ്തുക്കളുടെ അടുത്തിരുന്ന് കഴിക്കരുത്. ഇത് ദാരിദ്രത്തിന്റെയും ​നെ​ഗറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളായതിനാൽ മാനസിക പ്രശ്നങ്ങൾക്കും ആരോ​ഗ്യ പ്രശ്നങ്ങൾക്കുമെല്ലാം കാരണമായേക്കും. 

You May Like

Sponsored by Taboola