വാസ്തുശാസ്ത്രത്തിൽ വീട്ടിലെ ഓരോ കാര്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകാൻ വിവിധ കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ വിശദീകരിക്കുന്നു.
വാസ്തുശാസ്ത്ര പ്രകാരം, സൂര്യാസ്തമയത്തിന് ശേഷം ചില വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ സമ്പത്ത് നൽകുമെന്നാണ് വിശ്വാസം. എന്തെല്ലാം വസ്തുക്കളാണ് സന്ധ്യയ്ക്ക് ശേഷം കൊണ്ടുവരേണ്ടതെന്ന് അറിയാം.
വാസ്തുശാസത്രത്തിൽ പറയുന്നത് പ്രകാരം, ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കണം. അത്തരത്തിൽ ചില വസ്തുക്കൾ സൂര്യാസ്തമയത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും പോസിറ്റിവിറ്റിയും കൊണ്ടുവരും.
സന്ധ്യയ്ക്ക് ശേഷം ലക്ഷ്മീദേവിയുടെ ചിത്രം വീട്ടിലേക്ക് കൊണ്ടുവരുന്നത് നല്ലതാണ്. ലക്ഷ്മീദേവിയുടെ ചിത്രം വടക്കുദിശയിലാണ് സൂക്ഷിക്കേണ്ടത്. തുടർന്ന് പൂജ നടത്തി പായസം നിവേദ്യമായി സമർപ്പിക്കുക. ഇത് സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം നൽകും.
സന്ധ്യയ്ക്ക് ശേഷം വീട്ടിലേക്ക് തേങ്ങ കൊണ്ടുവരുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച ഇത്തരത്തിൽ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുകയും തേങ്ങ നിവേദ്യമായി സമർപ്പിക്കുകയും ചെയ്യുന്നത് സമ്പത്ത് വർധിപ്പിക്കും.
സന്ധ്യയ്ക്ക് ശേഷം വീട്ടിലേക്ക് ലാഫിങ് ബുദ്ധയുടെ രൂപം കൊണ്ടുവരുന്നത് ശുഭസൂചകമായി കണക്കാക്കുന്നു. വീടിൻറെ വടക്കുകിഴക്ക് ദിശയിലാണ് ലാഫിങ് ബുദ്ധയെ സ്ഥാപിക്കേണ്ടത്. ഇത് വീട്ടിൽ സന്തോഷവും സമൃദ്ധിയും പോസിറ്റിവിറ്റിയും നിറയ്ക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)