Gajakesari Yoga 2025: പുതുവർഷം അടിപൊളിയാകും; ഗജകേസരിയോഗത്താൽ ഈ രാശിക്കാർ ഉയരങ്ങൾ കീഴടക്കും

Tue, 10 Dec 2024-11:39 am,

2025ല്‍ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ​ഗജകേസരി യോ​ഗം രൂപപ്പെടും. നിലവിൽ ഇടവം രാശിയിലുള്ള വ്യാഴം 2025 മെയ് 14ന് മിഥുനം രാശിയിലേക്ക് മാറും. മെയ് 28ന് ചന്ദ്രനും മിഥുനം രാശിയിൽ പ്രവേശിക്കും. ഇതോടെയാണ് ഗജകേസരി യോ​ഗം രൂപപ്പെടുന്നത്.

 

​ഗജകേസരി യോ​ഗം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ സർവ്വ അനു​ഗ്രഹങ്ങളും ചൊരിയും. ഏതൊക്കെ രാശികൾക്കാണ് ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം. 

 

മിഥുനം രാശിയിലാണ് 2025ൽ ​ഗജകേസരി യോ​ഗം രൂപപ്പെടുന്നത്. അതിനാൽ ഈ യോ​ഗം മിഥുനം രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നു. സന്താന സൗഭാ​ഗ്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങൾ ഈ കാലയളവിൽ ലഭിക്കും. അവിവാഹിതർക്ക് അനുയോജ്യമായ ആലോചനൾ വരാം. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ധാരാളം പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. 

 

ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിലനിന്നിരുന്ന പ്രതിസന്ധികളെല്ലാം മാറും. സാമ്പത്തിക നേട്ടമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. സമ്പത്ത് വർധിക്കും. മൊത്തത്തിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൽ ഉണ്ടാകും. 

 

തുലാം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ഇത് മാനസിക സന്തോഷം നല്‍കുന്നു. സഹോദരങ്ങളുടെ പൂര്‍ണ പിന്തുണ ജീവിതത്തിലുണ്ടാകും. ഏത് മേഖലയിലും നിങ്ങൾക്ക് വിജയം ഉറപ്പാണ്. സാമ്പത്തികപരമായി വലിയ നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. കുടുംബ ജീവിത്തിൽ സന്തോഷമുണ്ടാകും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link