Kendra Trikona Rajayoga: ശുക്ര സംക്രമണത്താൽ കേന്ദ്ര ത്രികോണ രാജയോ​ഗം; ജീവിതത്തിൽ ഇനി പുരോ​ഗതിയുടെ നാളുകൾ

ശുക്രന്റെ സംക്രമണത്താൽ കേന്ദ്ര ത്രികോണ രാജയോ​ഗം രൂപപ്പെടും. ഇത് മൂന്ന് രാശികൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കും. 

 

Kendra Trikona Rajayoga: ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. സ്‌നേഹം, സൗന്ദര്യം, സമ്പത്ത്, ആഡംബരം എന്നിവയുടെ ഘടകമാണ് ശുക്രൻ. ഒരാളുടെ ജാതകത്തിൽ ശുക്രൻ തെളിഞ്ഞ് നിന്നാൽ അയാൾക്ക് ജീവിതത്തിൽ വലിയ സൗഭാ​ഗ്യങ്ങൾ നിറയും. 

 

1 /5

ശുക്രന്റെ രാശിമാറ്റത്താൽ കേന്ദ്ര ത്രികോണ രാജയോ​ഗം രൂപപ്പെടുകയാണ്. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടങ്ങൾ ലഭിക്കുക. ജീവിതത്തിൽ വലിയ വിജയം നേടാൻ ഈ രാശികൾക്ക് സാധിക്കും. വേദ ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമാണ്. കരിയർ, സാമ്പത്തികം, അങ്ങനെ എല്ലാ മേഖലയിലും ഇവർക്ക് നേട്ടങ്ങളുണ്ടാകും.   

2 /5

ഇടവം, തുലാം, മീനം എന്നീ രാശിക്കാര്‍ക്കാണ് കേന്ദ്ര ത്രികോണ രാജയോ​ഗത്താൽ ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ നിറയുന്നത്. നിക്ഷേപങ്ങളിൽ നിന്ന് ഇവർക്ക് ലാഭം നേടാനാകും. കരിയറിൽ മുന്നേറ്റമുണ്ടാകും. തങ്ങളുടെ കഴിവുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഈ കാലയളവിൽ ഇവർക്ക് സാധിക്കും.   

3 /5

ബിസിനസിലും ഇവർക്ക് ഉയർച്ചയുണ്ടാകും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള അവസരമുണ്ടാകും.   

4 /5

ഈ മൂന്ന് രാശികളുടെയും ആരോ​ഗ്യം തൃപ്തികരമായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് ദീർഘകാലത്തേക്ക് ലാഭം നേടാൻ സാധിക്കും. പുതിയ സംരംഭങ്ങൽ തുടങ്ങാൻ അനുകൂലമായ സമയമാണിത്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola