Venus Transit: ശുക്രൻ കാർത്തിക നക്ഷത്രത്തിൽ; പ്രശ്നങ്ങളും പ്രതിസന്ധികളും ഒഴിയില്ല, ദോഷങ്ങൾ വിടാതെ പിടികൂടും ഇവരെ

Published: Jun 27, 2025, 08:47 AM IST|Updated: Jun 27, 2025, 08:47 AM IST

Venus Transit: ജ്യോതിഷത്തിൽ എല്ലാ ​ഗ്രഹങ്ങളുടെ ചലനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. ഓരോ രാശികളിലും അത് സത്ഫലങ്ങളും മോശം ഫലങ്ങളും നൽകുന്നു.

 

ശുക്രന്റെ മാറ്റവും അത്തരത്തിൽ ഓരോ രാശിയെയും ബാധിക്കും. ജൂൺ 26ന് ശുക്രൻ കാർത്തിക നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ ഈ നക്ഷത്രമാറ്റം ചില രാശികൾക്ക് വലിയ ദോഷങ്ങളുണ്ടാക്കും. 

 

1/6

നാല് രാശിക്കാരെയാണ് ശുക്രൻ കാർത്തിക നക്ഷത്രത്തിൽ പ്രവേശിച്ചതോടെ ദോഷഫലങ്ങൾ വിടാതെ പിടികൂടിയിരിക്കുന്നത്. ജീവിതത്തിലെ എല്ലാ മേഖലയിലും പ്രതിസന്ധികളാകും ഇവർക്ക് ഫലം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

 

2/6

കന്നി രാശിക്കാർക്ക് ശുക്രന്റെ നക്ഷത്രമാറ്റം മൂലം ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകും. ഏറ്റവും മോശം സമയത്തിലൂടെയാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. സാമ്പത്തികമായും മറ്റും പല പ്രതിസന്ധികളെയും നേരിടേണ്ടി വരും. ബിസിനസിലും സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. 

 

3/6

തുലാം രാശിക്കാർക്ക് ജീവിതത്തില്‍ വളരെ മോശമായ ഫലങ്ങള്‍ ഉണ്ടാകുന്നു. പ്രതിസന്ധികൾ ധാരാളം ഇവർ നേരിടേണ്ടി വരും. ദാമ്പത്യ ജീവിതത്തിലും സമാധാനമുണ്ടാകില്ല. ഒരു കാര്യത്തിലും വിജയം നേടാനാകില്ല. ചെലവ് വർധിക്കുകയും ചെയ്യും.

 

4/6

വൃശ്ചികം രാശിക്കാര്‍ക്ക് ദോഷകരമായ നിരവധി കാര്യങ്ങൾ ഈ കാലയളവിൽ ജീവിതത്തിൽ സംഭവിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ പോലും പ്രശ്നത്തിലെത്തി നിൽക്കും. ജോലിയിൽ അശ്രദ്ധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിലൂടെ ജോലി തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. ബിസിനസിലും നഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ചെലവുകൾ വർധിക്കും. ആരോ​ഗ്യവും മോശമാകാനുള്ള സാധ്യതയുണ്ട്. 

 

5/6

കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലിയിലും ബിസിനസിലുമൊക്കെ നഷ്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

6/6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.