Shukra Gochar On June: ശുക്ര സംക്രമണത്തിലൂടെയാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ 3 രാശിക്കാരുടെ സുവർണ്ണ ദിനൾക്ക് തുടക്കമാകും.
1/6Malavya Rajayoga 2025: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സ്വന്തം രാശിയിലോ അല്ലെങ്കിൽ ഉന്നത രാശിയിലോ സഞ്ചരിക്കുകയും അതിലൂടെ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ജൂണിൽ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിലേക്ക് സഞ്ചരിക്കും.
2/6അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും. എങ്കിലും ഈ സമയത്ത് സുവർണ്ണകാലം ആരംഭിക്കാൻ കഴിയുന്ന 3 രാശിക്കാരുണ്ട്.
3/6കൂടാതെ ഇവർക്ക് സമ്പത്തിൽ വർദ്ധനവും കരിയറിലും ബിസിനസ്സിലും പുരോഗതിയും ഉണ്ടാകും. ഒപ്പം കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
4/6ചിങ്ങം (Leo): മാളവ്യ രാജയോഗം ഇവർക്ക് നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ തൊഴിൽ, ബിസിനഎ ഭാവങ്ങളിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയും. ബിസിനസ് ആവശ്യത്തിനായി നിങ്ങൾക്ക് ഒരു വിദേശ യാത്ര പോകാൻ യോഗം. തൊഴിലില്ലാത്തവർക്ക് ഈ സമയത്ത് ജോലി, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ജോലി വിലമതിക്കപ്പെടും. വ്യാപാരികൾക്ക് നല്ല ലാഭം, പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കപ്പെടും.
5/6മേടം (Aries): മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ശുഭകരമാകും. ഈ രാശിയുടെ ധന-സംസാര സ്ഥാനത്താണ് ശുക്രൻ സഞ്ചരിക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള അവസരം ലഭിക്കും, ആഡംബര വസ്തുക്കളുടെയും സമ്പത്തിന്റെയും വർദ്ധനവും ഉണ്ടാകും, കരിയറിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ, ജോലിയോ ബിസിനസോ പ്രസംഗം, മാർക്കറ്റിംഗ്, ഫിലിം ലൈൻ, കല, സംഗീതം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ നല്ല നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി എന്നിവയുണ്ടാകും.
6/6കുംഭം (Aquarius): മാളവ്യ രാജയോഗത്തിന്റെ രൂപീകരണത്തോടെ കുംഭം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ സമ്പത്തിന്റെ ഭവനത്തിൽ രൂപപ്പെടും. അതുകൊണ്ട് തന്നെ, ഈ സമയത്ത് നിങ്ങളുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും. ചില ആഡംബര വസ്തുക്കൾ വാങ്ങാൻ തീരുമാനിക്കും. പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)