തെന്നിന്ത്യൻ നായകൻ വിശാൽ നായകനാവുന്ന 'വിശാൽ 35' ന് ചെന്നൈയിൽ തുടക്കമായി. 'മാർക്ക് ആൻ്റണി ', ' മദ ഗജ രാജാ ' എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം വിശാൽ നായകനാകുന്ന ചിത്രമാണിത്.
വിശാലിൻ്റെ മുപ്പത്തിയഞ്ചാമത്തെ സിനിമയായ വിശാൽ 35ൽ തുഷാര വിജയനാണ് നായികയായി എത്തുന്നത്.
1/5ആർ.ബി. ചൗധരിയുടെ നിർമ്മാണ കമ്പനിയായ 'സൂപ്പർ ഗുഡ് ഫിലിംസ്' നിർമ്മിക്കുന്ന 99ാമത്തെ സിനിമയാണിത്. രവി അരസാണ് രചനയും സംവിധാനവും.
2/5ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി ഇട്ടിരിക്കുന്ന പേരാണ് വിശാൽ 35. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടൻ കാർത്തിയാണ് ക്ലാപ്പടിച്ച് തുടക്കം കുറിച്ചത്.
3/5സംവിധായകൻ വെട്രിമാരൻ, നടന്മാരായ ജീവ, തമ്പി രാമയ്യ, ആർജൈ, നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
4/5ആദ്യഘട്ട ചിത്രീകരണം നടക്കുക 45 ദിവസമാണ്. ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
5/5ജി. വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.