Vishu Lucky Zodiac Signs: രാജയോ​ഗവും ധനസമൃദ്ധിയും; വിഷുവിന് മുന്നേ ഈ രാശിക്കാർക്ക് ഭാ​ഗ്യം

ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

  • Mar 26, 2025, 08:55 PM IST
1 /6

ഹിന്ദുമത വിശ്വാസ പ്രകാരം മേടം ഒന്നിനാണ് പുതുവർഷം ആരംഭിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് മേടം ആരംഭിക്കുന്നത്. ഏപ്രിൽ മാസത്തിൽ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും.

2 /6

ഇടവം രാശിക്കാർക്ക് ഏപ്രിൽ അനുകൂലമാണ്. നിരവധി നേട്ടങ്ങൾ ഈ കാലയളവിൽ നിങ്ങളെ തേടിയെത്തും. വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.

3 /6

കർക്കടക രാശിക്കാർക്ക് ഏപ്രിൽ മാസം അനുകൂല സമയമാണ്. സംരംഭകർക്ക് വലിയ ലാഭം ഉണ്ടാകും. വരുമാനത്തേക്കാൾ കൂടുതൽ ചിലവ് വർധിക്കാനും സാധ്യത. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയം നേടാനാകും.ബിസിനസിൽ പുരോഗതിയും ലാഭവും ഉണ്ടാകും.

4 /6

തുലാം രാശിക്കാർക്ക് കരിയറിൽ വിജയവും സമ്പത്തിൽ വർധനവും ഉണ്ടാകും. വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും.

5 /6

മകരം രാശിക്കാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. ധനലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. നേട്ടങ്ങൾ നിരവധി ഈ കാലയളവിൽ വന്നുചേരും. ചിലവ് വർധിക്കാൻ സാധ്യത. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.

6 /6

മീനം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരും. ശുക്രൻ മീനം രാശിയുടെ ഉച്ചസ്ഥിതിയിൽ ആയിരിക്കും. മീനത്തിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇവർക്ക് കരിയറിലും കുടുംബ ബന്ധങ്ങളിലും അനുകൂല മാറ്റങ്ങൾ ഉണ്ടാകും. കരിയറിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola