Vishu Phalam 2025: ജീവിതം ശോഭിക്കും, ഭാ​ഗ്യം തുണയ്ക്കും; മേടപ്പുലരിയിൽ ഈ നക്ഷത്രക്കാരുടെ തലവര തെളിയും

Vishu Phalam: ഏപ്രിൽ 14ന് മേടം മാസം തുടങ്ങുകയാണ്. രാശിചക്രത്തിലെ ആദ്യത്തെ രാശിയാണ് മേടം. പുതുവർഷത്തിന് ആരംഭം കുറിക്കുന്ന ദിവസം കൂടിയാണിത്. 

 

1 /6

ജ്യോതിഷപ്രകാരം ഈ രാശിയിൽ ജനിച്ചവർക്കും ധാരാളം പ്രത്യേകതകളുണ്ട്. ഊര്‍ജ്ജസ്വലരും, ധൈര്യശാലികളും, നേതൃത്വഗുണമുള്ളവരുമായിരിക്കും ഈ രാശിയിൽ ജനിച്ച വ്യക്തികൾ.   

2 /6

മേട മാസം ആരംഭിക്കുന്നതിന് അപ്പുറം ജ്യോതിഷപരമായ മറ്റ് ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. മീനം രാശിയിലുള്ള സൂര്യൻ ഏപ്രിൽ 14ന് മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. 10ാം ഉദയവും ഈ മാസം തന്നെയാണ്. ഈ ദിവസം സൂര്യൻ കൂടുതൽ ശക്തി പ്രാപിക്കുന്ന സമയമാണ്. 10ാം ഉദയത്തിന് സൂര്യനെ ആരാധിക്കുന്നവർക്ക് എല്ലാം ശുഭകരമായി നടക്കും. രോ​ഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും. സൂര്യന്റെ രാശിമാറ്റത്തിന് മുൻപ് ഏപ്രിൽ 13ന് ശുക്രനും രാശിമാറുകയാണ്. ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഈ രാശിമാറ്റങ്ങളിലൂടെ നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം.  

3 /6

സൂര്യനും ശുക്രനും രാശിമാറുന്നതോടെ അശ്വതി നക്ഷത്രക്കാര്‍ക്ക് ഭാ​ഗ്യം ഉദിക്കുകയാണ്. നിരവധി സൗഭാ​ഗ്യങ്ങൾ ഇവരെ തേടിയെത്തും. ഈ നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ മാസമായിരിക്കും ഇത്. മേടപ്പുലരി മുതൽ ഇവരുടെ തലവര മാറും. തൊഴിലിൽ ഉയർച്ചയും അം​ഗീകരാവും ലഭിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ മാറി സാമ്പത്തിക പുരോ​ഗതി ലഭിക്കും. പ്രണയ ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം, ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.   

4 /6

ഭരണി നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ അനവധി നേട്ടങ്ങള്‍ കൈവരും. ഈ നാളുകാരുടെ ഭാ​ഗ്യം തെളിയുന്ന സമയമാണിത്. നിലവിൽ ജീവിതത്തിൽ നിലനിൽക്കുന്ന കഷ്ടപ്പാടുകൾ അകലും. സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ നിരവധി കാര്യങ്ങൾ സംഭവിക്കും. ബിസിനസിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക ബാധ്യതകൾ ഒഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.   

5 /6

മേട മാസം തുടങ്ങുന്നതോടെ കാര്‍ത്തിക നക്ഷത്രക്കാരുടെ തലവര തെളിയും. ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഈ കാലയളവിൽ നടത്തിയെടുക്കാനാകും. സൗഭാ​ഗ്യങ്ങൾ ഇവരെ തേടിയെത്തും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായി വരും. പുതിയ തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിഞ്ഞ് സന്തോഷമുണ്ടാകും. ഈ കാലയളവിൽ സാമ്പത്തികവും മെച്ചപ്പെടും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola