Vishu Phalam 2025: ഈ വർഷം 27 നാളുകാർക്കും എങ്ങനെ? അറിയാം സമ്പൂർണ വിഷുഫലം

Yearly Horoscope Predictions: ഓരോ രാശിക്കാർക്കും ജീവിതത്തിലെ ഒരു വർഷത്തെ സമ്പൂർണ നക്ഷത്രഫലം പരിശോധിക്കാം. 2025 ഏപ്രിൽ 14 മുതൽ 2026 ഏപ്രിൽ 14 വരെയുള്ള ഓരോ രാശിക്കാരുടെയും ഗുണദോഷഫലങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Apr 07, 2025, 12:27 PM IST
1 /13

2025ലെ വിഷുവർഷം ഓരോ രാശിക്കാർക്കും എന്തെല്ലാം ഫലങ്ങൾ നൽകുമെന്ന് അറിയാം. സമ്പൂർണ വിഷുഫലം അറിയാം.

2 /13

മേടക്കൂറിൽ വരുന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ ഭാഗം വരെ ജനിച്ചവർക്ക് അനുകൂലമായ വർഷമാണ് വരാനിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വിദേശയാത്രയ്ക്ക് യോഗം.

3 /13

ഇടവക്കൂറിൽ ജനിച്ച കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് അനുകൂലമായ വർഷമാണിത്. ഉപരിപഠനത്തിന് അനുകൂല സമയം. വിദ്യാർഥികൾ പരീക്ഷകളിൽ വിജയം നേടും. വിദേശയാത്രയ്ക്ക് യോഗമുണ്ടാകും.

4 /13

മിഥുനക്കൂറിൽ വരുന്ന നക്ഷത്രങ്ങളായ മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം വരെ ജനിച്ചവർക്ക്  അനാവശ്യ ചിവലുകൾ വരും. ഇത് നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

5 /13

കർക്കിടക്കൂറിൽ വരുന്ന നക്ഷത്രങ്ങളായ പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാകും. എന്നാൽ ചെറിയ അശ്രദ്ധ പോലും വലിയ വെല്ലുവിളികളിലേക്ക് നയിക്കും. വിദേശ യാത്രയ്ക്ക് സാധ്യത.

6 /13

ചിങ്ങക്കൂറിൽ വരുന്ന നക്ഷത്രങ്ങളായ മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം വരെ ജനിച്ചവർക്ക് പുതുവർഷത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക വളർച്ചയുണ്ടാകും. ആരോഗ്യം മികച്ചതാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും.

7 /13

കന്നിക്കൂറിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളായ ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടാകും. ഉപരിപഠനത്തിന് അനുകൂല സമയം. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത ഇല്ലാത്തത് വെല്ലുവിളികളിലേക്ക് നയിക്കും.

8 /13

തുലാക്കൂറ് നക്ഷത്രങ്ങളായ ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽ ഭാഗം വരെ ജനിച്ചവർക്ക് ഇത് ഭാഗ്യവർഷമാണ്. ജീവിതം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകും. സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകും.

9 /13

വൃശ്ചികക്കൂറ് വരുന്ന വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ മൂന്ന് നക്ഷത്രക്കാർക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം.

10 /13

ധനുക്കൂറ് വരുന്ന മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലി മാറ്റത്തിന് അനുകൂല സമയം. ജോലിയിൽ പ്രൊമോഷനും ശമ്പള വർധനവും ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും.

11 /13

മകരക്കൂറിൽ വരുന്ന ഉത്രാടം അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. കരിയറിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.

12 /13

കുംഭക്കൂറിൽ വരുന്ന അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ഇതുപോലെ തന്നെ ഇവർക്ക് സങ്കടകരമായ സമയങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.

13 /13

മീനക്കൂറിൽ വരുന്ന നക്ഷത്രങ്ങളായ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക്  മികച്ച വർഷമാണ്. പഴയ വാഹനം മാറ്റി വാങ്ങാൻ യോഗം. സമാധാനവും ഐശ്വര്യവും ഉണ്ടാകും. സാമ്പത്തി നേട്ടങ്ങളുണ്ടാകും. എങ്കിലും കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola