ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും മാറ്റി, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഗ്രീന്‍ ടീയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകള്‍ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, ഫ്ളേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു.
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍(Bad Cholesterol) അമിതമായാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് അത് ഒട്ടും നല്ലതല്ല. ഭക്ഷണകാര്യം ശ്രദ്ധിക്കും പോലെ തന്നെ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. നമ്മള്‍ ചെറിയ രീതിയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പോലും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
പ്രോട്ടീനും, നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ധാന്യങ്ങള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. അവ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
നട്ട്‌സ് ,ബദാം എന്നിവയില്‍ വിറ്റാമിനുകളും, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയും. നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ബദാം കഴിക്കുന്നത് നല്ലതാണ്.
സോസേജുകള്‍, ബര്‍ഗര്‍, ബേക്കണ്‍ തുടങ്ങിയ എല്ലാ ഫ്രോസണ്‍ മാംസങ്ങളും കെമിക്കല്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്താണ് അതിന് ചീത്തയാകാതെ സംരക്ഷിക്കുന്നത്. ഇവ ചീത്ത കൊളസ്ട്രോള്‍ മാത്രമല്ല, അര്‍ബുദമുണ്ടാക്കുന്നതിനും കാരണമാകും. ഇവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അമിതമായ പഞ്ചാസര, മധുരം അടങ്ങിയ പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയും.
മാനസിക സമ്മര്‍ദ്ദം ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ത്തുക മാത്രമല്ല, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു. രാവിലെ ധ്യാനിക്കുന്നത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയാനും സഹായിക്കും.