Weight Loss Tips: ശരീരഭാരം കുറയ്ക്കണോ... വീട്ടില്‍ ഉള്ള ഇവ പരീക്ഷിക്കൂ! ചെലവ് തുച്ചം, ഗുണമോ മെച്ചം!!!

Weight Loss Tips:  ഭാരം കുറവുള്ളവരെ സംബന്ധിച്ച് അത് എങ്ങനെ കൂട്ടും എന്നതിനെ കുറിച്ചായിരിക്കും. എന്നാൽ ഭാരം കൂടിയവർക്ക്  അറിയാം അതിന്റെ ബുദ്ധിമുട്ട്. എങ്ങനെ ഇത് കുറയ്ക്കാനാകും...

1 /9

ശരീര ഭാരം പലര്‍ക്കും ഒരു പ്രശ്‌നമാണ്. ജിമ്മില്‍ പോയിട്ടോ, ഭക്ഷണം നിയന്ത്രിച്ചോ ഒക്കെ ഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെട്ടിട്ടും നിരാശയാണ് പലര്‍ക്കും ഫലം. എന്നാല്‍ നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന, ചില സാധനങ്ങള്‍ ഒന്ന് പരീക്ഷിച്ചാലോ...? നോക്കാം

2 /9

മഞ്ഞള്‍ (Turmeric): ശരീരത്തിലെ നീര് കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കും. മാത്രമല്ല, ഉപാപചയ പ്രവര്‍ത്തനങ്ങളെ (Metabolism) ഉത്തേജിപ്പിക്കാനും മഞ്ഞളിന് ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും മഞ്ഞള്‍ സഹായിക്കും.

3 /9

വെളുത്തുള്ളി (Garlic): കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം വേണം വെളുത്തി ഉപയോഗിക്കാന്‍.

4 /9

കറുവപ്പട്ട (Cinnamon): എല്ലാവീടുകളിലും ഉണ്ടാകുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കറുവപ്പട്ട. ഇത് ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കും. അതുപോലെ തനനെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.

5 /9

ഇഞ്ചി (Ginger): ദഹനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇഞ്ചി മികച്ചതാണ്. 

6 /9

ഉലുവ (Fenugreek): വിശപ്പിനെ നിയന്ത്രിക്കാന്‍ ഉലുവ മികച്ച ഒന്നാണ്. മാത്രമല്ല, ഉലുവ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതുപോലെ തോന്നുകയും ചെയ്യും. പ്രകൃതിദത്തമായ നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

7 /9

ഉണക്കമുളക് (Cayanne Pepper): കൊഴുപ്പ് ഉരുക്കിക്കളയാനുള്ള ശേഷിയുണ്ട് ഉണക്കമുളകിന്. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടാനും ഇതുവഴി കൂടുതല്‍ കാലറി കത്തിക്കാനും ഉളക്കമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സാധിക്കും.

8 /9

കുരുമുളക് (Pepper): കുരുമുളക് തൂക്കം കുറയ്ക്കാന്‍ ഉത്തമമായ ഒരു ഭക്ഷ്യ വസ്തു ആണ്. കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന പൈപ്പെരിന്‍ എന്ന സംയുക്തം കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്.

9 /9

ജീരകം (Fennel): ബ്ലോട്ടിങ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ജീരകം അത്യുത്തമം ആണ്. ഭക്ഷണത്തിന് ശേഷം കഴിയ്ക്കുന്നത് ദഹനം വേഗത്തിലാക്കാനും സഹായിക്കും. ഭാരം കുറയ്ക്കാൻ ജീരകം ഒരു മികച്ച ഭക്ഷ്യവസ്തു ആണ്. 

You May Like

Sponsored by Taboola