Heart Health: ഹൃദയാരോഗ്യം നിലനിര്‍ത്തണോ! എങ്കില്‍ ശീലമാക്കിക്കോ ഈ ഭക്ഷണങ്ങള്‍

Published: Apr 23, 2025, 02:08 PM IST|Updated: Apr 23, 2025, 02:08 PM IST

പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ഒമേഗ -31/7

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത ചെറുക്കാന്‍ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധാരണ അപകട ഘടകങ്ങളായ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്2/7

ബീറ്റ്‌റൂട്ടില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

വെളുത്തുള്ളി3/7

വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകളാണ് വെളളുത്തുളളിയില്‍ അടങ്ങിയിരിക്കുന്നത്. വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

ഗ്രീന്‍ ടീ 4/7

ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു. അമിത വണ്ണമുളളവരും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇത് തടി കുറയാന്‍ സഹായിക്കുന്നു.

പഴങ്ങള്‍5/7

മുന്തിരി, മാതളം, ബെറി തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്‌ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

വിറ്റാമിന്‍ ഇ6/7

ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകങ്ങളിലൊന്നാണ് വിറ്റാമിന്‍ ഇ. ഹൃദ്രോഗം, ക്യാന്‍സര്‍, ഓര്‍മ്മക്കുറവ് തുടങ്ങിയ വിവിധ രോഗ സാധ്യതകളെ പ്രതിരോധിക്കാന്‍ ഇതിന് കഴിയും. ചീര, ബദാം, അവക്കാഡോ, പപ്പായ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ ഭക്ഷണങ്ങള്‍ ഡൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

എണ്ണ7/7

വെളിച്ചെണ്ണ, ഒലിവ് ഓയില്‍, സണ്‍ഫ്‌ലവര്‍ ഓയില്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.