മാർച്ച് മാസത്തിലെ അവസാന ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കും എന്നറിയാം.
മേടം രാശിക്കാർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ഇവർക്ക് രാജയോഗങ്ങൾ അനുഭവിക്കാനാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.
ഇടവം രാശിക്കാർക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമെങ്കിലും വാരാവസാനത്തോടെ നേട്ടങ്ങളുണ്ടാകും. ഭാഗ്യം ഇവരെ തേടിയെത്തും. സാമ്പത്തിക ഭദ്രതയുണ്ടാകും.
മിഥുനം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. പണം ചിലവഴിക്കുമ്പോൾ സൂക്ഷിക്കണം. അനാവശ്യ ചിലവുകൾ കടങ്ങൾ പെരുകാൻ കാരണമാകും. വീട്ടിൽ ശുഭകാര്യങ്ങൾ നടക്കും. ഇതിനായി പണം ചിലവാകും.
കർക്കിടകം രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. സമ്പാദ്യം വർധിക്കും. പുതിയ വരുമാനമാർഗങ്ങളുണ്ടാകും. പുതിയ നിക്ഷേപങ്ങൾക്ക് അനുകൂല സമയം.
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളായിരിക്കും. ചിലവുകൾ വർധിക്കും. ബിസിനസിൽ ലാഭ നഷ്ട സമ്മിശ്ര ഫലങ്ങളായിരിക്കും. നിക്ഷേപങ്ങൾ നടത്തുന്നതിന് അനുകൂല സമയം അല്ല.
കന്നി രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താനാകും. പ്രതീക്ഷിക്കാതെ പണം കയ്യിൽ വന്നുചേരും.
തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ഇവരിൽ നിന്ന് പ്രയാസങ്ങൾ അകലും. നേട്ടങ്ങൾ വന്നുചേരും. സമ്പാദ്യം വർധിക്കും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും.
വൃശ്ചികം രാശിക്കാരിൽ നിന്ന് സാമ്പത്തിക പ്രയാസങ്ങൾ അകലും. കയ്യിൽ പണം വന്നുചേരും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം നേടാൻ സാധിക്കും.
ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനാകില്ല. എന്നാൽ, ഭാവിയിലേക്കുള്ള സമ്പാദ്യം വർധിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ചിലവുകൾ വർധിക്കും.
മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വസ്തു, വീട് തുടങ്ങിയവ വാങ്ങാൻ സാധ്യത. വസ്തു കച്ചവടത്തിൽ ലാഭം ഉണ്ടാകും. കഷ്ടപ്പാടുകൾ അകലും.
കുംഭം രാശിക്കാർ ബിസിനസിൽ തിളങ്ങും. സാമ്പത്തിക ബാധ്യതകൾ അകലും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. പ്രതിസന്ധികൾ കുറയും.
മീനം രാശിക്കാർക്ക് ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും നേടങ്ങൾ സ്വന്തമാക്കാനാകും. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. സമ്പാദ്യം ശരിയായി വിനിയോഗിക്കുക. സ്വർണം വാങ്ങാൻ യോഗമുണ്ടാകും. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)