Weekly Horoscope: സമ്പത്തും സമൃദ്ധിയും ഈ രാശിക്കാ‍ർക്ക്; ജൂൺ ആദ്യവാരം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ വാരഫലം

Published: Jun 01, 2025, 02:25 PM IST|Updated: Jun 01, 2025, 02:25 PM IST

2025 ജൂൺ മാസത്തിലെ ആദ്യത്തെ ആഴ്ച 12 രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം1/12

മേടം രാശിക്കാർക്ക് ജൂൺ ആദ്യത്തെ ആഴ്ച ജീവിതത്തിൽ സന്തോഷത്തിൻറെ ദിവസങ്ങളാണ്. വിദ്യാർഥികൾക്ക് അനുകൂല സമയം. പരീക്ഷകളിൽ വിജയം ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

ഇടവം2/12

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂലമായ മാറ്റങ്ങളും ഈ ആഴ്ചയുണ്ടാകും. കൃത്യസമയത്ത് ജോലികളെല്ലാം പൂർത്തിയാക്കാനാകും. പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. സ്റ്റോക്ക് മാർക്കറ്റിൽ നേട്ടങ്ങളുണ്ടാകും.

മിഥുനം3/12

മിഥുനം രാശിക്കാർക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ബിസിനസിൽ ഉയർച്ചതാഴ്ചകളുണ്ടാകും. ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും.

കർക്കടകം4/12

കർക്കടക രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ്. അനാവശ്യ തർക്കങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. പ്രതിസന്ധികളുണ്ടാകും. എങ്കിലും മികച്ച രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാനാകും.

ചിങ്ങം5/12

ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച മികച്ച സമയമായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. സമ്പത്തും സമൃദ്ധിയും ഉണ്ടാകും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. കരിയറിൽ അനുകൂല മാറ്റങ്ങളുണ്ടാകും.

കന്നി6/12

കന്നി രാശിക്കാർക്ക് ഈ ആഴ്ച നിരവധി ഗുണഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിൽ പല അനുകൂല നേട്ടങ്ങളും ഉണ്ടാകും. കരിയറിലെ വെല്ലുവിളികളെ നേരിടേണ്ടി വരും. സാമ്പത്തിക സ്ഥിതി മികച്ചതാകുമെങ്കിലും പണമിടപാടുകളിൽ ശ്രദ്ധ വേണം.

തുലാം7/12

തുലാം രാശിക്കാർക്ക് ഗുണകരമായ ദിവസങ്ങളാണ് വരുന്നത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും  സന്തോഷവും ഉണ്ടാകും.

വൃശ്ചികം8/12

വൃശ്ചികം രാശിക്കാർക്ക് ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ജീവിതത്തിൽ പുതിയ അവസരങ്ങൾ വന്നുചേരും. മാനസിക ആരോഗ്യം മികച്ചതാകും. ബിസിനസ് വിപുലീകരിക്കാൻ അനുകൂല സമയം.

ധനു9/12

ധനു രാശിക്കാർക്ക് അടുത്ത ഏഴ് ദിവസങ്ങൾ ഭാഗ്യദിനങ്ങളാണ്. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകുന്നു. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത. മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. പ്രതിസന്ധികളെ പ്രതിരോധിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കണം.

മകരം10/12

മകരം  രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച. ഈ സമയം ജീവിതത്തിൽ ഗുണവും ദോഷവുമുള്ള മാറ്റങ്ങളുണ്ടാകുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രതിസന്ധികളെ കൃത്യമായി കൈകാര്യം ചെയ്യണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടാനാകും.

കുംഭം11/12

കുംഭം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ തേടിയെത്തുന്ന ആഴ്ചയാണിത്. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. വസ്തു വാങ്ങുന്നതിന് അനുകൂല സമയം. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകുമെങ്കിലും ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണം.

മീനം12/12

മീനം രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യദിനങ്ങളാണ് എത്തുന്നത്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)