പുതിയ ഒരു ആഴ്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ആഴ്ച ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് അറിയാം.
ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിത്തതിലും വ്യത്യസ്തമായ ഫലങ്ങൾക്ക് കാരണമാകും. അടുത്ത ഏഴ് ദിവസം നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയാം.
മേടം രാശിക്കാർക്ക് സന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ഇടവം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് വരുന്നത്. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ആരോഗ്യം മികച്ചതാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ പാടില്ല.
മിഥുനം രാശിക്കാർക്ക് ഈ ആഴ്ച നിരവധി അനുകൂല ഫലങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന പല മാറ്റങ്ങളും മിഥുനം രാശിക്കാരെ തേടിയെത്തും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം അനുകൂലമായിരിക്കും. വരുമാനം വർധിക്കുകയും ജോലിയിൽ ഉയർച്ചയുണ്ടാകുകയും ചെയ്യും.
കർക്കിടക രാശിക്കാർക്ക് മികച്ച മാറ്റങ്ങളാണ് ഈ ആഴ്ച ഉണ്ടാകുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളെ അവഗണിക്കരുത്. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച ഗുണപരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ഈ ആഴ്ച നേട്ടങ്ങളുടേതായിരിക്കും.
കന്നി രാശിക്കാർക്ക് ഈ ആഴ്ച വലിയ നേട്ടങ്ങൾ എത്തും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. വരവിന് അനുസരിച്ച് ചിലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
തുലാം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പളം വർധിക്കും. ആരോഗ്യ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യം മികച്ചതാകും.
വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച മംഗളകരമായ കാര്യങ്ങൾ നടക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടക്കും. പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണും. പലകോണിൽ നിന്നും നിങ്ങൾക്ക് ധനയോഗം ഉണ്ടാകും.
ധനു രാശിക്കാർക്ക് അൽപം പ്രയാസങ്ങൾ ഉണ്ടാകുന്ന സമയമാണ്. സാമ്പത്തികമായി പ്രതിസന്ധിയുണ്ടാകും. ആരോഗ്യകാര്യത്തിലും പ്രതിസന്ധികൾ അലട്ടും. പലപ്പോഴും നഷ്ടങ്ങളുണ്ടാകും. ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാകും. കടം വാങ്ങുന്നതിലും കൊടുക്കുന്നതിലും അതീവ ജാഗ്രത പുലർത്തുക.
മകരം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. സാമ്പത്തികമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ജീവിതത്തിൽ അശ്രദ്ധ ഉണ്ടാകുന്നത് വലിയ വെല്ലുവിളികളിലേക്ക് നയിക്കും. അതിനാൽ ജാഗ്രത പുലർത്തണം.
കുംഭം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. എന്നാൽ, ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങളും ഉണ്ടാകും. സാമ്പത്തികം മികച്ച രീതിയിൽ കൈകാര്യം ചെയ്യണം.
മീനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതിയിൽ പലപ്പോഴും അനുകൂല നേട്ടങ്ങളുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. പരീക്ഷയിൽ വിജയം ഉണ്ടാകും. ധനനേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല കാര്യങ്ങളും മീനം രാശിക്കാരെ തേടിയെത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)