Astrological Prediction: ജ്യോതിഷ പ്രവചനം അനുസരിച്ച് ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ ജോലി, സമ്പത്ത്, വ്യക്തി ജീവിതം എന്നിവയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ജോലിയിൽ പ്രതിസന്ധികളുണ്ടാകും. ജോലിയിൽ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ജോലി ഭാരം വർധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. പണമിടപാടുകളിൽ ജാഗ്രത പുലർത്തുക.
ഇവടം രാശിക്കാർക്ക് മെയ് മാസത്തിലെ അവസാന ആഴ്ച അനുകൂലമാണ്. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ വെല്ലുവിളികളുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം. തീരുമാനങ്ങൾ പലപ്പോഴും പുനപരിശോധിക്കേണ്ടി വരും.
കർക്കിടക രാശിക്കാർക്ക് അനുകൂലമായ ആഴ്ചയാണ്. പ്രശ്നങ്ങളെ വിജയകരമായി മറികടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ ചെറിയ തർക്കങ്ങളുണ്ടാകും.
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളായിരിക്കും. ജോലിയിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. ആഴ്ചയുടെ തുടക്കത്തിൽ പ്രതിസന്ധികളുണ്ടാകും. ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കും.
കന്നി രാശിക്കാർക്ക് ജോലി, ബിസിനസ് എന്നിവയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും. ബിസിനസിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കാനാകും. ജീവിതത്തിൽ ഈ ആഴ്ചയിൽ പുതിയ മാറ്റങ്ങൾ സംഭവിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.
തുലാം രാശിക്കാർക്ക് ഈ ആഴ്ച വളരെ ജാഗ്രത വേണ്ട സമയമാണ്. പലപ്പോഴും ജോലി സ്ഥലത്ത് പലവിധ പ്രശ്നങ്ങളുണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങളിൽ പ്രതിസന്ധി നേരിടേണ്ടതായി വരും. പല കാര്യങ്ങൾക്കുമായി കൂടുതൽ യാത്രകൾ നടത്തേണ്ടതായി വരും.
വൃശ്ചിക രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ബന്ധങ്ങളിലും പ്രശ്നങ്ങൾ നേരിടും. അമിത ദേഷ്യം നിയന്ത്രിക്കണം. കുടുംബത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ ഈ സമയം വലിയ മാറ്റങ്ങളുണ്ടാകും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വിദേശത്ത് ജോലിയുള്ളവർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും.
മകരം രാശിക്കാർക്ക് ഈ ആഴ്ച ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതത്തിൽ വെല്ലുവിളികളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. കുടുംബത്തിൽ പ്രതിസന്ധികളുണ്ടാകും. ബിസിനസിൽ മാറ്റങ്ങളുണ്ടാകും.
കുംഭം രാശിക്കാർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിലെ തടസങ്ങളെല്ലാം പരിഹരിക്കപ്പെടും. എന്നാൽ, ജോലി സംബന്ധമായ കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകണം. ആഴചയുടെ രണ്ടാം പകുതി പ്രതികൂലമായേക്കും.
മീനം രാശിക്കാർക്ക് മെയ് മാസത്തിലെ അവസാന ആഴ്ച ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നു. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ജോലികൾ പിന്നത്തേക്ക് മാറ്റിവയ്ക്കരുത്.