Weekly Love Horoscope: ഈ ആഴ്ചയിലെ നിങ്ങളുടെ പ്രണയ രാശിഫലം എങ്ങനെ? ഇടവം രാശിക്കാര്‍ തീരുമാനം വൈകിക്കരുത്...

Published: Jun 16, 2025, 12:17 PM IST|Updated: Jun 16, 2025, 12:17 PM IST

Weekly Love Horoscope: ഇടവരാശിക്കാർ പങ്കാളിക്കൊപ്പം യാത്രചെയ്യാൻ സാധ്യത. കർക്കിടക രാശിക്കാർ പ്രണയലോലുപരാകാൻ സാധ്യത.

 Weekly Love Horoscope June 16 to June 221/13

Weekly Love Horoscope June 16 to June 22

പ്രണയത്തില്‍ മുങ്ങി നിവരാത്തവര്‍ ഈ ലോകത്ത് വളരെ കുറവായിരിക്കും. ഒരിക്കലെങ്കിലും പ്രണയം അനുഭവിക്കാതെ ഈ ലോകം വിട്ടുപോകാന്‍ ആര്‍ക്കും ഇടവരുത്തരുതേ എന്ന് എല്ലാവര്‍ക്കും മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കാം. ഓരോ രാശിക്കാരുടേയും ഈ ആഴ്ചയിലെ പ്രണയ രാശിഫലം പരിശോധിക്കാം...

Weekly Love Horoscope June 16 to June 222/13

മേടം (Aries)

മേടം (Aries): പ്രണയ ജീവിതത്തില്‍ ഒരുപക്ഷേ ഈ രാശിക്കാര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കാം. എന്നാല്‍ പ്രണയനഷ്ടം ജീവിതത്തില്‍ സമാധാനം കൊണ്ടുവന്നാലോ? അങ്ങനെയൊരു സാധ്യത ഈ ആഴ്ചയില്‍ തള്ളിക്കളയാന്‍ ആവില്ല. ഇനി അങ്ങനെ നഷ്ടപ്പെടുന്നത് ഒരു സ്ഥായിയാ നഷ്ടപ്പെടല്‍ ആയിരിക്കില്ല എന്ന് കൂടി ഓര്‍ക്കുക. 

 Weekly Love Horoscope June 16 to June 223/13

ഇടവം (Taurus)

ഇടവം (Taurus): പങ്കാളികള്‍/ദമ്പതിമാര്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഈ ആഴ്ചയില്‍ സാധ്യതകള്‍ കൂടുതലാണ്. അതുപോലെ, ഒരുമിച്ച് സംരംഭങ്ങള്‍ തുടങ്ങാനും സാധ്യതയുണ്ട്. പങ്കാളികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സത്യസന്ധത പുലര്‍ത്തിക്കൊണ്ട് തുറന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കുക. അത് ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. പ്രായോഗിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുത്.

 Weekly Love Horoscope June 16 to June 224/13

മിഥുനം (Gemini)

മിഥുനം (Gemini): ആന്തരിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരിക്കും ഈ ആഴ്ച. ഹൃദയം പറയുന്നതായിരിക്കില്ല നിങ്ങളുടെ തലച്ചോര്‍ പറയുന്നത്. എന്തായാലും പ്രണയ ജീവിതത്തില്‍ ഒരു നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കും. നിങ്ങളിലേക്ക് ഒരാള്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ അത് നിങ്ങളെ അത്ഭുതപ്പെടുത്തും.

 Weekly Love Horoscope June 16 to June 225/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): പങ്കാളിയുടെ ചെറിയൊരു പ്രവൃത്തിപോലും നിങ്ങളെ മാനസികമായി ഉണര്‍ത്തും. പഴയ ഓര്‍മകള്‍ ഉണര്‍ത്തുന്ന യാത്രകള്‍ നിങ്ങളെ പ്രണയലോലുപനാക്കും. ആശയക്കുഴപ്പങ്ങള്‍ക്ക് അന്ത്യമാകും. നിങ്ങള്‍ വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ പങ്കാളിയില്‍ സത്യസന്ധത സംബന്ധിച്ച് വലിയ മതിപ്പുണ്ടാക്കും.

 Weekly Love Horoscope June 16 to June 226/13

ചിങ്ങം (Leo)

ചിങ്ങം (Leo): ഒരു ബന്ധം നിലനിര്‍ത്തുക എന്നത് ഒരാളുടെ മാത്രം ബാധ്യതയല്ല. അക്കാര്യം നിങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. ചില കാര്യങ്ങളില്‍ 'നോ' എന്ന് പറയാന്‍ കഴിയുന്നതോടെ യഥാര്‍ത്ഥ സ്‌നേഹം വെളിവാക്കപ്പെടും. സത്യസന്ധമായ പ്രതികരണം ഏറെ നിര്‍ണായകമാണ്. ഒരു പ്രണയം തുടരണോ വേണ്ടയോ എന്ന് പോലും അത് നിര്‍ണയിക്കും.

 Weekly Love Horoscope June 16 to June 227/13

കന്നി (Virgo)

കന്നി (Virgo): പ്രണയസഫലമായിരിക്കും ഈ ആഴ്ച. പ്രണയം ഈ രാശിക്കാരെ സംബന്ധിച്ച് ഒരു അഡ്വഞ്ചര്‍ ഗെയിം പോലെ ആയിരിക്കും. പഴയ പ്രണയം വീണ്ടെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. കാലങ്ങളായി നിങ്ങള്‍ ആശയവിനിമയം മുടങ്ങി വിഷമിച്ചിരിക്കുകയാണെങ്കില്‍, അത് വീണ്ടും ആരംഭിക്കാന്‍ പറ്റിയ ആഴ്ചയാണ്.

 Weekly Love Horoscope June 16 to June 228/13

തുലാം (Libra)

തുലാം (Libra): ഈ ആഴ്ച ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു ലോല ഹൃദയന്‍ ആകാന്‍ ഇടയുണ്ട്. പ്രണയ/ദാമ്പത്യ ബന്ധങ്ങളില്‍ അസാധാരണമായ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പണ്ട് നല്‍കിയ, നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ ഈ ആഴ്ചയില്‍ നിറവേറ്റപ്പെടാന്‍ സാധ്യതയുണ്ട്. അവിവാഹിതര്‍ പെരുമാറ്റം സൂക്ഷിക്കുക.

 Weekly Love Horoscope June 16 to June 229/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): നിങ്ങള്‍ ഉള്ളില്‍ ഒതുക്കിവച്ചിരുന്ന വികാരങ്ങള്‍ തികട്ടിവരാന്‍ സാധ്യതയുള്ള ആഴ്ചയാണിത്. നിങ്ങളുടെ പ്രണയത്തെ കുറിച്ച് ഒരു വ്യക്തത വരും. സംസാരത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അപ്രതീക്ഷിത പ്രണയ നിമിഷങ്ങളും ഈ ആഴ്ചയില്‍ കൈവന്നേക്കാം.

Weekly Love Horoscope June 16 to June 2210/13

ധനു (Sagittarius)

ധനു (Sagittarius): ഈ ആഴ്ചയില്‍ ധനുരാശിക്കാര്‍ ആഗ്രഹിക്കുന്നത് പ്രണയത്തിലെ സുരക്ഷിതത്വവും പ്രായോഗികതയും ആയിരിക്കും. ദൈര്‍ഖ്യമേറിയ ഒരു പ്രണയ ജീവിതം പ്രതീക്ഷിക്കപ്പെടുന്നു. അവിവാഹിതര്‍ ഒരുപക്ഷേ, ജോലി സ്ഥലത്ത് പുതിയൊരു ബന്ധം സ്ഥാപിച്ചേക്കാം. 

Weekly Love Horoscope June 16 to June 2211/13

മകരം (Capricorn)

മകരം (Capricorn): വികാരതീവ്രം ആയിരിക്കും ഈ ആഴ്ച. പങ്കാളിയില്‍ നിന്ന് കൂടുതല്‍ പക്വമായ പെരുമാറ്റം ആയിരിക്കും നിങ്ങള്‍ പ്രതീക്ഷിക്കുക, അത് ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബന്ധങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണാനും ശ്രദ്ധിക്കും.

Weekly Love Horoscope June 16 to June 2212/13

കുംഭം (Aquarius)

കുംഭം (Aquarius): മനസ്സ് സംഘര്‍ഷ ഭരിതം ആയിരിക്കാം, എന്നാല്‍ പ്രണയത്തില്‍ നിങ്ങള്‍ ഒരു സമതുലിതാവസ്ഥ കണ്ടെത്തും. ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ മറ്റ് വഴികള്‍ ഉപയോഗിച്ച് പരിഹരിക്കണം. ഒരുമിച്ചൊരു സിനിമ കാണുന്നതോ, സംഗീതപരിപാടി ആസ്വദിക്കുന്നതോ ഗുണകരം ആയിരിക്കും. നിങ്ങളുടെ പ്രണയം, നിങ്ങളായി തന്നെ അവതരിപ്പിക്കുക.

Weekly Love Horoscope June 16 to June 2213/13

മീനം (Pisces)

മീനം (Pisces): വൈകാരികമായി ഒരുപക്ഷേ ഏറെ ദുര്‍ബ്ബലരായേക്കാം. ജാഗ്രത പുലര്‍ത്തേണ്ടത് ഇക്കാര്യത്തില്‍ തന്നെയാണ്. എന്നാല്‍ ആത്മവിശ്വാസം നിങ്ങള്‍ക്ക് പുതിയ വഴികള്‍ വെട്ടിത്തരും. അത് തിരിച്ചറിയാനുള്ള മാനസിക നിലയിലേക്ക് സ്വയം എത്താനുള്ള ശ്രമം നടത്തണം.