ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കും. ഈ ആഴ്ച ഭാഗ്യം കൈവരുന്നത് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം.
വേദ ജ്യോതിഷ പ്രകാരം, ഈ ആഴ്ചയിലെ വലിയ പ്രത്യേകത ഗജകേസരിയോഗം രൂപപ്പെടുന്നു എന്നതാണ്. ഇത് 12 രാശിക്കാരിലും പലവിധ മാറ്റങ്ങൾക്ക് കാരണമാകും. ചില രാശിക്കാർക്ക് ഗജകേസരിയോഗം വലിയ ഭാഗ്യം കൊണ്ടുവരും.
ജ്യോതിഷ വിശ്വാസ പ്രകാരം, ഗുണകരമായ യോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗജകേസരി യോഗം. ഗജകേസരിയോഗത്തിലൂടെ ഏതെല്ലാം രാശിക്കാർക്കാണ് അടുത്ത ആഴ്ച ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാരെ വലിയ ഭാഗ്യദിനങ്ങളാണ് കാത്തിരിക്കുന്നത്. ഇരട്ടി ഗുണങ്ങൾ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. രാജയോഗത്താൽ കുടുംബത്തിന് മുഴുവൻ ഗുണങ്ങളുണ്ടാകും.
കർക്കടക രാശിക്കാർക്ക് ഗുണങ്ങൾ വർധിക്കുന്ന ആഴ്ചയാണ് തുടങ്ങുന്നത്. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകുന്നു. ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. ജീവിതത്തിൽ അത്ഭുതകരമായ വളർച്ചയുണ്ടാകും.
ഗജകേസരി യോഗത്തിലൂടെ മീനം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തികമായി വലിയ ഉയർച്ച കൈവരും. ജോലിയിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)