Weight Loss Drinks: ശരീരഭാരം കുറയ്ക്കണോ? രാവിലെ ഈ പാനീയങ്ങൾ ശീലമാക്കാം...

Written ByKarthika V
Published: Aug 21, 2025, 05:14 PM IST|Updated: Aug 21, 2025, 05:14 PM IST

ശരീരഭാരം കുറയ്ക്കാൻ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ആരോ​ഗ്യകരമായ പാനീയങ്ങൾ രാവിലെ ശീലമാക്കിക്കോളൂ...

 

1/6

ചിയ വിത്തുകൾ നാരുകളാലും ഒമേഗ-3 ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ്. ഇത് രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

 

2/6

ആപ്പിൾ സിഡെർ വിനെഗർ - ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് രാവിലെ കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കും.

 

3/6

നാരങ്ങാവെള്ളം - ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. 

 

4/6

ഇഞ്ചി ചായ - ഇഞ്ചി ദഹനത്തിന് സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  

 

5/6

കരിക്കിൻവെള്ളം - കരിക്കിൻവെള്ളം ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. കൂടാതെ ഇതിൽ കലോറി കുറവുമാണ്. ഇത് ദഹനത്തെ സഹായിക്കും. അവശ്യ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യും.

 

6/6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.