Moringa Leaves Benefits: നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനുമൊക്കെ സഹായിക്കുന്നതാണ് മുരിങ്ങ.
ആരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ഒരു സസ്യമാണ് മുരിങ്ങ. പോഷകാഹാരക്കുറവുള്ളവർക്ക് മുരിങ്ങയില ധാരാളം കഴിക്കുന്നത് ഗുണം ചെയ്യും.
1/7മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും മുരിങ്ങയില കഴിക്കേണ്ട ഏറ്റവും നല്ല സമയം ഏതാണെന്നും അറിയാം.
2/7മുരിങ്ങ ഇലയിൽ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും മുരിങ്ങയില കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുകയും, സ്വാഭാവിക ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3/7ഇത് കൂടാതെ ശരീരത്തിലെ കൊഴുപ്പുകളെ ഊർജ്ജമാക്കി മാറ്റാൻ മുരിങ്ങയില സഹായിക്കും. മുടി കൊഴിച്ചിൽ തടയൽ, പേശികൾക്ക് ബലം കൂട്ടാനുമൊക്കെ മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഇത് ബെസ്റ്റാണ്.
4/7കഴിക്കേണ്ടതെപ്പോൾ - ഏത് സമയത്ത് വേണമെങ്കിലും മുരിങ്ങയില കഴിക്കാവുന്നതാണ്. എന്നാൽ രാവിലെ വെറും വയറ്റിൽ മുരിങ്ങ കഴിക്കുന്നത് ഊർജ്ജം വർധിപ്പിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, ദിവസം മുഴുവൻ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
5/7അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും വൈകുന്നേരമാണ് മുരിങ്ങ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. രാത്രി വൈകി മുരിങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അതിന്റെ ഊർജ്ജം വർധിപ്പിക്കുന്ന ഗുണങ്ങൾ ഉറക്കത്തെ ബാധിച്ചേക്കാം.
6/7കഴിക്കേണ്ടതെങ്ങനെ - മുരിങ്ങയില ചവച്ചരച്ച് കഴിക്കാം. അതല്ലെങ്കിൽ മുരിങ്ങ പൊടി സ്മൂത്തികളിലോ, സാലഡിലോ, സൂപ്പിലോ, സപ്ലിമെന്റുകളിലോ ചേർത്ത് കഴിക്കാം.
7/7Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.