Surya Uranus Gochar: ജ്യോതിഷപ്രകാരം ജൂൺ 20 ന് സൂര്യ-അരുണ 30 ഡിഗ്രി കോണിൽ വരികയും അതിലൂടെ പവർഫുൾ ദ്വി ദ്വാദശ രാജയോഗത്തിന്റെ നിർമ്മാണം നടക്കും. അതിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും.
1/8Dwi Dwadash Rajyog 2025: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത് ഒപ്പം ആത്മാവിന്റെയും പിതാവിന്റെയും ഘടകമായിട്ടും കണക്കാക്കുന്നു. സൂര്യൻ എല്ലാ മാസവും രാശിചക്രം മാറ്റുന്നു അതിന്റെ ഫലം 12 രാശിക്കാരുടെയും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൃശ്യമാകും.
2/8സൂര്യന്റെ സ്ഥാനമാറ്റത്തിന്റെ ഫലം 12 രാശികളിലും ലോകത്തും കാണാൻ കഴിയും. സൂര്യൻ നിലവിൽ മിഥുന രാശിയിലാണ്. സൂര്യൻ ബുധനും വ്യാഴവുമായി സംയോജിച്ച് ഗുരു ആദിത്യയോഗം, ബുധാദിത്യയോഗം, ത്രിഗ്രഹിയോഗം എന്നിവ സൃഷ്ടിക്കും .
3/8ജൂൺ 20 ന് സൂര്യൻ അരുണനൊപ്പം ചേർന്ന് ദ്വി ദ്വാദശ യോഗം സൃഷ്ടിക്കും. ഈ യോഗം മൂലം ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. യുറാനസ് ഗ്രഹം അഥവാ ആടുന്ന ഗ്രഹം നിവിൻ ഇടവത്തിലാണ്. ഈ യോഗത്തിലൂടെ ഭാഗ്യം തേടിവരുന്ന ആ രാശികളെ അറിയാം...
4/8ജ്യോതിഷപ്രകാരം ജൂൺ 20 ന് രാവിലെ 11:14 ന് സൂര്യനും അരുണും പരസ്പരം 30 ഡിഗ്രിയിൽ എത്തും അതിലൂടെയാണ് ദ്വി ദ്വാദശ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിന്റെ രൂപീകരണം മൂന്ന് രാശിക്കാർക്ക് പല മേഖലകളിലും നേട്ടങ്ങൾ നൽകും.
5/8ജാതകത്തിൽ രണ്ട് ഗ്രഹങ്ങൾ രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളിൽ വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിനുപുറമെ ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം 30 ഡിഗ്രിയിൽ ആയിരിക്കുകയും വേണം.
6/8കർക്കിടകം (Cancer): ഈ രാശിക്കാർക്ക് സൂര്യ-അരുണ ദ്വിദ്വാദശ യോഗം ഗുണം ചെയ്യും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ അരുണൻ വസിക്കും, പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലുള്ള ആളുകൾക്ക് തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ നിങ്ങൾ ചെലുത്തുന്ന കഠിനാധ്വാനം വിലമതിക്കപ്പെട്ടേക്കാം. പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടാം. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തുന്നതിൽ വിജയിക്കും. കോടതി കേസുകളിലും വിജയം, ജീവിതത്തിൽ സന്തോഷം വാതിലിൽ മുട്ടിയേക്കാം.
7/8ചിങ്ങം (Leo): ഈ രാശിക്കാർക്ക് സൂര്യ-അരുണ ദ്വിദ്വാദശ യോഗം വളരെ അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിൽ സൂര്യൻ വസിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിരവധി വരുമാന സ്രോതസ്സുകൾ തെളിയും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർദ്ധിക്കാം, പ്രണയ ജീവിതം മികച്ചതായിരിക്കും, ദാമ്പത്യത്തിലെ വിള്ളൽ മാറും, എല്ലാ തെറ്റിദ്ധാരണകളും ദൂരീകരിക്കാൻ കഴിയും, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.
8/8കന്നി (Virgo): ഇവർക്കും സൂര്യ-അരുണ ദ്വിദ്വാദശ യോഗം ഭാഗ്യകരമാകും. ഈ രാശിയുടെ ഭാഗ്യ ഭാവത്തിൽ അരുണനും സൂര്യനും ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലുള്ള ആളുകൾക്ക് മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ താൽപ്പര്യമുണ്ടാകാം. ജോലിസ്ഥലത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചേക്കാം, അതുവഴി നിങ്ങൾക്ക് വളരെയധികം പുരോഗതി കൈവരിക്കാൻ കഴിയും. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)