ആചാര്യൻ ചാണക്യൻ ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ്. ചാണക്യനെ രാഷ്ട്രമീമാംസയുടെ ആചാര്യനായാണ് കണക്കാക്കുന്നത്.
ചാണക്യ നീതിയിൽ പലതരത്തിലുള്ള ആളുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിശദമാക്കുന്നുണ്ട്. സ്ത്രീകളെപ്പറ്റി മോശമായി ചിന്തിക്കുന്ന പുരുഷന്മാരെക്കുറിച്ച് ചാണക്യ നീതിയിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാം.
വില കൂടിയ വസ്ത്രങ്ങൾ ധരിക്കുന്ന പുരുഷന്മാർ അവരുടെ സൌന്ദര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. ഇവർ സ്ത്രീകളുടെ ശ്രദ്ധ ആകർഷിക്കാൻ ഇഷ്ടപ്പെടുന്നു.
സ്ത്രീകളെ ആകർഷിക്കാനായി വസ്ത്രധാരണത്തിൽ ഇവർ അതീവ ശ്രദ്ധ പുലർത്തും. ഇവർ എല്ലാ സ്ത്രീകളുമായും സൌഹൃദം സ്ഥാപിക്കാൻ ശ്രമിക്കും.
ഇവർ തങ്ങളുടെ സുഹൃദ് വലയത്തിലുള്ള സ്ത്രീകളെക്കുറിച്ച് ഭാര്യയിൽ നിന്ന് മറച്ചുവയ്ക്കുന്നു. മറ്റ് സ്ത്രീകളുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കും.
ഇത്തരം പുരുഷന്മാർക്ക് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടാകും. ഇവർ ഒരുപാട് നുണകളും പറയും. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഇവർ ബന്ധങ്ങൾ സൃഷ്ടിക്കും.
സ്ത്രീകൾ പുരുഷന്മാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ശരീരത്തെയല്ല, മനസ്സിനെ സ്നേഹിക്കുന്ന പുരുഷന്മാരെ തിരഞ്ഞെടുക്കണമെന്ന് ചാണക്യ നീതിയിൽ പറയുന്നു.