Nov 19 Love Horoscope: ഇന്നത്തെ പ്രണയ രാശിഫലം: നിങ്ങളുടെ ബന്ധത്തിൽ സംഭവിക്കാൻ പോകുന്നത്!

Written ByArathi N Aji
Published: Nov 19, 2025, 11:25 AM IST|Updated: Nov 19, 2025, 11:25 AM IST
ഇന്നത്തെ പ്രണയ രാശിഫലം

ഇന്നത്തെ പ്രണയ രാശിഫലം

1/12

മേടം:വാക്കുകളിൽ ഒരിക്കലും മയങ്ങി പോകരുത്. പങ്കാളിക്ക് മാനസികമായി നിങ്ങളോട് അടുപ്പം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്. 

 

2/12

ഇടവം: പങ്കാളിയെ വേദനിപ്പിക്കാതിരിക്കുക. പങ്കാളിക്ക് വൈകാരികമായ അടുപ്പം ഉണ്ടോ എന്ന് അറിഞ്ഞ ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാവു. പതിവ് കൂടിക്കാഴ്ചകൾ ബന്ധത്തിൻ്റെ ആഴം വർധിക്കാൻ കാരണമാകും

 

3/12

മിഥുനം:പ്രണയവുമായ് ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായ് മാനസികമായി കൂടുതൽ അടുക്കും.പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. ദൂരെയാത്ര പോകാൻ നല്ല സമയമാണ്. 

 

4/12

കർക്കിടകം:നിങ്ങൾക്ക് പങ്കാളിയോട് യഥാർത്ഥ പ്രണയം ഇല്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിൻമാറുന്നതാണ് ഉചിതം. മറ്റൊരാളുടെ സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്. പങ്കാളിയെ വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക. 

 

5/12

ചിങ്ങം:പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും. 

 

6/12

കന്നി: പങ്കാളിയെ പൂർണ്ണമായും മനസിലാക്കി എന്ന് സ്വയം വിശ്വസിക്കാതെ പങ്കാളിക്ക് മനസ്സ് തുറക്കാൻ അവസരം നൽകുക.സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക. പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. 

 

7/12

തുലാം: നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും നിങ്ങളുടെ ഇഷ്ട്ത്തിന് തീരുമാനിക്കാതെ പങ്കാളിയുടെ അഭിപ്രായം കൂടി ചോദിക്കുക. ഇതു വഴി നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ തീരുന്നതായിരിക്കും.

 

8/12

വൃശ്ചികം:മനസ്സിന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ പങ്കാളി നിർബന്ധിക്കുകയാണെങ്കിൽ പോലും ഒഴിവാക്കുക. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കുക. മാനസിക പിരിമുറുക്കം നേരിടുന്ന ബന്ധത്തിൽ നിന്നും വിട്ട് നിൽക്കുക.

 

9/12

ധനു:എന്തിനോടും യെസ് പറയുന്നതിന് മുൻപ് നിങ്ങൾ ഒന്നുകൂടി ആലോചിക്കുക. സമ്മർദ്ദങ്ങൾ നേരിടാം, ഇരുവരും പരസ്പര സ്നേഹത്തിൽ വിശ്വസിച്ച് പ്രശ്നങ്ങൾ തരണം ചെയ്യുക.

 

10/12

മകരം: കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം പങ്കാളിയുമായി അകലാൻ സാധ്യത ഏറെയാണ്. പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുക. മോശം സമയത്തിൽ നിങ്ങളോടൊപ്പം നിങ്ങളുടെ പങ്കാളി മാത്രമേ കൂടെ ഉണ്ടാകൂ എന്ന് ഓർമ്മിക്കുക.

 

11/12

കുംഭം:പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.

 

12/12

മീനം: നിങ്ങളുടെ ഓരോ വാക്കുകളും പങ്കാളിയെ മാനസികമായി വേദനിപ്പിക്കുന്നു. അതിനാൽ പങ്കാളിയോട് സൌമ്യമായി പെരുമാറുക. വിവാഹം കഴിഞ്ഞവർക്ക് സന്താന സുഖം ഉടനെ ഉണ്ടാകും. പങ്കാളിയുമായി വഴക്കിട്ടു നിൽക്കുന്നവർ ഒന്നിക്കും.