Most Beautiful Athlete: സിനിമാതാരങ്ങളെ വെല്ലും സുന്ദരി... ആരാണീ സേറാ ഗുണേസ്! തുര്‍ക്കിയില്‍ നിന്നൊരു വോളി താരം

Zehra Gunes: 26 വയസ്സാണ് സേറാ ഗുണേസിന്റെ പ്രായം. തുർക്കിയുടെ ദേശീയ വനിതാ വോളിബോൾ ടീം അംഗമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സിലും പങ്കെടുത്തിട്ടുണ്ട്.

സിനിമതാരങ്ങളെ വെല്ലുന്ന സൗന്ദര്യമുള്ളവര്‍ ലോകത്ത് ഇഷ്ടം പോലെ ഉണ്ടാകും. അല്ലെങ്കിലും സിനിമ താരങ്ങള്‍, താരങ്ങളായി ജനിക്കുന്നതൊന്നും അല്ലല്ലോ. എന്നാലും അവര്‍ക്ക് കിട്ടുന്ന ഒരു താരപരിവേഷം മറ്റ് പലര്‍ക്കും കിട്ടാറില്ല. സിനിമ താരങ്ങളെ വെല്ലുന്ന സൗന്ദര്യമുള്ള ഒരു കായിക താരത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്...

 

1 /6

ഒരു സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ തന്നെയാണ് സേറാ. ഇന്‍സ്റ്റഗ്രാമില്‍ 3.9 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.  മൊത്തം ആസ്തി 4 മില്യണ്‍ ഡോളര്‍ ആണ്.

2 /6

സാധാരണ മനുഷ്യരുടെ ഉയരമേ അല്ല സേറാ ഗുണേസിന്റേത്. 197 സെന്റീമീറ്റര്‍ വരും. 6.6 അടി. എന്നാല്‍ വോളിബോള്‍ കളിക്കാരുടെ കാര്യത്തില്‍ ഈ ഉയരം ഒന്നും പുത്തരിയല്ലെന്നതയാണ് വാസ്തവം.  

3 /6

1999 ജൂലായ് 7 ന് ആണ് സേറായുടെ ജനനം. ഇപ്പോള്‍ പ്രായം 26 വയസ്സ്. വോളിബോളില്‍ മിഡില്‍ ബ്ലോക്കര്‍ പൊസിഷനില്‍ ആണ് സേറാ കളിക്കുന്നത്. വാകിങ്ബാങ്ക് ഇസ്താംബുള്‍ ആണ് സേറായുടെ ക്ലബ്ബ്.

4 /6

സേറാ ഗുണേസിന്റെ മുന്നില്‍ ഹോളിവുഡിലേയും ബോളിവുഡിലേയും നായികമാര്‍ പോലും മാറിനില്‍ക്കും എന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ പറയുന്നതില്‍ അല്‍പം സത്യമില്ലാതില്ലെന്നാണ് കടുത്ത ആരാധകരല്ലാത്തവര്‍ പോലും പോലും പറയുന്നത്.  

5 /6

കായിക ലോകത്ത് സൗന്ദര്യം അല്ല പ്രധാനം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സൗന്ദര്യവും കൂടിയുള്ള കായിക താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ലോകത്തെ ഏറ്റവും സുന്ദരിയായ കായിക താരം എന്നാണ് സേറാ ഗുണേസ് അറിയപ്പെടുന്നത്.  

6 /6

തുര്‍ക്കിയില്‍ നിന്നുള്ള കായിക താരമാണ് സേറാ ഗുണേസ്. തുര്‍ക്കി ദേശീയ വോളി ബോള്‍ ടീം അംഗമാണ് സേറാ. മാത്രമല്ല, ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഇവര്‍.  

You May Like

Sponsored by Taboola