IPL 2025 GT vs RCB: ചിന്നസ്വാമിയിൽ ജോസ് ബട്ലർ ഷോ! ​ബെം​ഗളൂരുവിനെ എട്ട് വിക്കറ്റിന് തകർത്ത് ​ഗുജറാത്ത്

39 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും ഉൾപ്പെടെ 73 റൺസാണ് ജോസ് ബട്ലർ സ്വന്തമാക്കിയത്. ബട്‌ലറാണ് ഗുജറാത്തിൻറെ ടോപ് സ്കോറർ.  

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 11:44 PM IST
  • ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വലിയ ബാറ്റിങ് തകർച്ചയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്.
  • രണ്ടാം ഓവറിൽ തന്നെ വിരാട് കോഹ്ലിയെ (ഏഴ്) അർഷാദ് ഖാൻ പുറത്താക്കി.
  • സ്കോർ അമ്പത് കടക്കുന്നതിന് മുമ്പ് ദേവ്ദത്ത് പടിക്കൽ (നാല്), ഫിൽ സാൾട്ട് (14), രജത് പട്ടീദാർ (12) എന്നിവരും കൂടാരം കയറി.
IPL 2025 GT vs RCB: ചിന്നസ്വാമിയിൽ ജോസ് ബട്ലർ ഷോ! ​ബെം​ഗളൂരുവിനെ എട്ട് വിക്കറ്റിന് തകർത്ത് ​ഗുജറാത്ത്

ബെം​ഗളൂരു: ഐപിഎല്ലിലെ 14ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ ​ഗുജറാത്ത് ടൈറ്റൻസിന് എട്ട് വിക്കറ്റിൻ്റെ ആധികാരിക ജയം. ഈ സീസണിലെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൻ്റെ അപരാജിത കുതിപ്പിനാണ് ​ഗുജറാത്ത് ടൈറ്റൻസ് ഫുൾസ്റ്റോപ്പിട്ടത്. ബെം​ഗളൂരു ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് മറികടന്നു. ജോസ് ബട്ലർ, സായ് സുദർശൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ​ഗുജറാത്തിന് ജയം സമ്മാനിച്ചത്. ആർസിബിയെ എറിഞ്ഞിട്ട മുഹമ്മദ് സിറാജാണ് കളിയിലെ താരം. 

Add Zee News as a Preferred Source

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വലിയ ബാറ്റിങ് തകർച്ചയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ തന്നെ വിരാട് കോഹ്ലിയെ (ഏഴ്) അർഷാദ് ഖാൻ പുറത്താക്കി. സ്കോർ അമ്പത് കടക്കുന്നതിന് മുമ്പ് ദേവ്ദത്ത് പടിക്കൽ (നാല്), ഫിൽ സാൾട്ട് (14), രജത് പട്ടീദാർ (12) എന്നിവരും കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിം​ഗ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ആർസിബി പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 40 പന്തിൽ ഒരു ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 54 റൺസെടുത്ത ലിവിം​ഗ്സ്റ്റണാണ് ആർസിബിയുടെ ടോപ് സ്കോറർ. ജിതേഷ് ശർമ 33 റൺസും ടിം ഡേവിഡ് 32 റൺസുമെടുത്തു. ​ഗുജറാത്തിന് വേണ്ടി ആർസിബി മുൻ താരം കൂടിയായ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സായ് കിഷോർ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ, അർഷാദ് ഖാൻ, ഇഷാന്ത്, പ്രസിദ്ധ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 

Also Read: Wasp Attack: ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരു മരണം

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്തിന് അഞ്ചാം ഓവറിൽ തന്നെ നായകൻ ശുഭ്മാൻ ​ഗില്ലിനെ (14) നഷ്ടമായി. പിന്നീട് ഒത്തുകൂടിയ സായ് സുദർശൻ - ജോസ് ബട്ലർ കൂട്ടുകെട്ടാണ് ​ഗുജറാത്തിനെ ജയത്തിലേക്ക് അടുപ്പിച്ചത്. 39 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും ഉൾപ്പെടെ 73 റൺസുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിൻറെ ടോപ് സ്കോറർ. സായ് സുദർശൻ 36 പന്തിൽ 49 റൺസടിച്ച് പുറത്തായി.  18 പന്തിൽ 30 റൺസെടുത്ത ഷെറഫൈൻ റൂഥർഫോർഡ് ബട്‌ലർക്കൊപ്പം ടീമിനെ വിജയത്തിലെത്തിച്ചു. ആർസിബിക്കായി ഹേസൽവുഡും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News