​IPL 2025 MI vs KKR: സീസണിലെ ആദ്യ ജയവുമായി മുംബൈ ഇന്ത്യൻസ്; തകർന്നടിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

117 റൺസ് ആയിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ഇത് പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ബാറ്റിം​ഗ് നിര എത്രയും വേ​ഗം വിജയത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിങ്സ് തുടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 12:08 AM IST
  • സ്വന്തം തട്ടകമായ വാങ്കഡേയിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ തോൽപ്പിച്ചാണ് ഈ സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
  • ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിം​ഗ് നിരയെ മുംബൈ ബൗളർമാർ എറിഞ്ഞിടുന്നതാണ് ഇന്ന് കണ്ടത്.
  • ആദ്യ ഓവറിൽ തന്നെ സുനിൽ നരെയ്ൻ്റെ വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോൾട്ട് കൊൽക്കത്തയെ ഞെട്ടിച്ചു.
​IPL 2025 MI vs KKR: സീസണിലെ ആദ്യ ജയവുമായി മുംബൈ ഇന്ത്യൻസ്; തകർന്നടിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ പന്ത്രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയം. മുംബൈ ഇന്ത്യൻസിൻ്റെ ഈ സീസണിലെ ആദ്യ ജയമാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 117 റൺസിൻ്റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 43 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു. ഓപ്പണർ റയാൻ റിക്കൽട്ടൺ 41 പന്തിൽ പുറത്താകാതെ 62 റൺസ് നേടി.  

Add Zee News as a Preferred Source

സ്വന്തം തട്ടകമായ വാങ്കഡേയിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ തോൽപ്പിച്ചാണ് ഈ സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിം​ഗ് നിരയെ മുംബൈ ബൗളർമാർ എറിഞ്ഞിടുന്നതാണ് ഇന്ന് കണ്ടത്. ആദ്യ ഓവറിൽ തന്നെ സുനിൽ നരെയ്ൻ്റെ വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോൾട്ട് കൊൽക്കത്തയെ ഞെട്ടിച്ചു. പവർപ്ലേ തീരുന്നതിന് മുമ്പായി ഡി കോക്ക്, രഹാനെ, വെങ്കിടേഷ് അയ്യർ എന്നിവരെയും മുംബൈ ബൗളർമാ‌ർ പുറത്താക്കി. ആറ് ഓവർ അവസാനിച്ചപ്പോൾ കൊൽക്കത്തയുടെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസായിരുന്നു. 26 റൺസെടുത്ത അങ്ക്കൃഷ് രഘുവൻഷി 22 റൺസെടുത്ത രമൻദീപ് സിം​ഗ് എന്നിവർ മാത്രമാണ് 20 റൺസിന് മുകളിലെടുത്തത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനി കുമാറാണ് കളിയിലെ താരം. ദീപക് ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബോൾട്ട്, ഹാർദ്ദിക് പാണ്ഡ്യ, സാൻ്റ്നർ, മലയാളി താരം വി​ഘ്നേഷ് പുത്തൂർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 

117 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ബാറ്റിം​ഗ് നിര എത്രയും വേ​ഗം വിജയത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. പവർപ്ലേയിൽ പരമാവധി റൺസ് നേടാൻ ബാറ്റ് വീശിയ റയാൻ റിക്കൽട്ടൺ മുംബൈക്ക് വേണ്ടി ആക്രമണത്തിന് നേതൃത്വം വഹിച്ചു. മറുവശത്ത് രോ​ഹിത് ശർമ പിന്തുണ നൽകി. എന്നാൽ പവർപ്ലേ തീരുന്നതിന് തൊട്ടുമുമ്പ് മോശം ഫോം തുടരുന്ന രോഹിത് ശർമ 13 റൺസെടുത്ത് പുറത്തായി. മൂന്നാമനായി ഇറങ്ങിയ വിൽ ജാക്ക്സും (16) മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവിനോടൊപ്പം ചേർന്ന് റിക്കൽട്ടൺ മുംബൈയെ അനായാസ ജയത്തിലേക്ക് നയിച്ചു. 41 പന്തിൽ നിന്ന് നാല് ഫോറും അഞ്ച് സിക്സും സഹിതം 62 റൺസാണ് റിക്കൽട്ടൺ നേടിയ. സൂര്യകുമാ‌ർ 9 പന്തിൽ 27 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഇന്നത്തെ തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. മൂന്ന് കളിയിൽ നിന്ന് രണ്ട് പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്താണ്. ഏപ്രിൽ നാലാം തീയതി ലഖ്നൗ സൂപ്പർ ജയൻ്റ്സുമായാണ് മുംബൈയുടെ അടുത്ത മത്സരം. ഏപ്രിൽ മൂന്നിന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയുടെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News