close

News WrapGet Handpicked Stories from our editors directly to your mailbox

Viral Video: പന്തയം തോറ്റു: ഇംഗ്ലണ്ട് ടീം ആരാധകന്‍ നഗ്നനായി ഓടി!!

പന്തയം തോറ്റാല്‍ പറഞ്ഞ പണി ചെയ്തേ പറ്റൂ.. അതിനി എന്തായാലും.. 

Sneha Aniyan | Updated: Nov 4, 2019, 05:33 PM IST
Viral Video: പന്തയം തോറ്റു: ഇംഗ്ലണ്ട് ടീം ആരാധകന്‍ നഗ്നനായി ഓടി!!

പന്തയം തോറ്റാല്‍ പറഞ്ഞ പണി ചെയ്തേ പറ്റൂ.. അതിനി എന്തായാലും.. 

അങ്ങനെ പന്തയം തോറ്റ ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ലോക റഗ്ബി മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ ബീച്ചരികിലൂടെ നഗ്നനായി ഓടും എന്നായിരുന്നു യുവാവിന്‍റെ പന്തയം. 

ലോകകിരീടം ഇംഗ്ലണ്ട്‌ തന്നെ നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുവാവ് സുഹൃത്തുക്കളുമായി പന്തയം വച്ചത്. 

എന്നാല്‍, ജപ്പാനില്‍ ശനിയാഴ്ച നടന്ന ലോക റഗ്ബി മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റതോടെ യുവാവ് കുരുങ്ങുകയായിരുന്നു. 

 

 

ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്‍റെ കോച്ചി൦ഗ് പാനലിലുണ്ടായിരുന്ന പാഡി ഉപ്ടണാണ് ട്വിറ്ററിലൂടെയാണ് യുവാവിന്‍റെ വീഡിയോ പങ്കുവച്ചത്. 

ഇംഗ്ലണ്ടിന് കിരീടം നഷ്ടമായതോടെ വാതുവെയ്പില്‍ പരാജയപ്പെട്ട നല്ലവനായ സുഹൃത്ത് തന്റെ വാക്ക് പാലിച്ചു, കേപ് ടൗണിലെ ബീച്ചിലൂടെ അയാള്‍ ഒന്നര കിലോമീറ്റര്‍ നഗ്നനായി ഓടി -വീഡിയോയ്‌ക്കൊപ്പം ഉപ്ടണ്‍ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടന്ന മത്സരത്തില്‍ 12-32 എന്ന സ്‌കോറിനാണ്  ഇംഗ്ലണ്ട് പരാജയപ്പെട്ടത്. നാല് തവണ ലോക റഗ്ബിയുടെ ഫൈനലിലെത്തിയ ഇംഗ്ലണ്ട് 2003 ല്‍ ജേതാക്കളായിരുന്നു.