close

News WrapGet Handpicked Stories from our editors directly to your mailbox

പി.വി. സിന്ധുവിനെ കല്യാണം കഴിക്കണം, ഇല്ലെങ്കില്‍....!!

ഇത് ഒരു 70കാരന്‍റെ അപേക്ഷയാണ്.. അതും കളക്ടര്‍ക്ക് മുന്‍പില്‍... !! അപേക്ഷ മാത്രമല്ല ഭീഷണിയുമുണ്ട്... ഞെട്ടി കളക്ടര്‍!!

Sheeba George | Updated: Sep 17, 2019, 05:46 PM IST
പി.വി. സിന്ധുവിനെ കല്യാണം കഴിക്കണം, ഇല്ലെങ്കില്‍....!!

ചെന്നൈ: ഇത് ഒരു 70കാരന്‍റെ അപേക്ഷയാണ്.. അതും കളക്ടര്‍ക്ക് മുന്‍പില്‍... !! അപേക്ഷ മാത്രമല്ല ഭീഷണിയുമുണ്ട്... ഞെട്ടി കളക്ടര്‍!!

ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രതിവാര യോഗം നടത്തുന്നത്.

യോഗത്തിനിടെ 70കാരനായ മലൈസാമി സമര്‍പ്പിച്ച നിവേദനമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. 

24കാരിയായ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മലൈസാമി തന്‍റെ നിവേദനത്തില്‍ പറഞ്ഞത്. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. അപേക്ഷ മാത്രമല്ല, ഒപ്പം ഭീഷണിയുമുണ്ട്. 
വിവാഹത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

ബാഡ്മിന്‍റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പി.വി. സിന്ധുവിന്‍റെയും തന്‍റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചുനോക്കിയ കളക്ടറും ഞെട്ടി!!

അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു. താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4നാണ് തന്‍റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്‍റെ നേട്ടത്തില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്‍റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്!!