)
റോം: ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചതായി റിപ്പോർട്ട്. 66 വയസായിരുന്നു. ലോകഫ്പ്പടബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായിരുന്ന ബറേസി ദീർഘനാളായി അസുഖബാധിതനായിരുന്നു.
ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീം അംഗമായിരുന്നു. ബറേസിയുടെ തട്ടകം ക്ലബ് ഫുടബോളിൽ എസി മിലാനായിരുന്നു. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ മുഴുവനായും ബറേസി പന്തുതട്ടിയത് മിലാനിലാണ്. 1977 മുതൽ 1997 വരെ എസി മിലാനിൽ കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടിയിട്ടുണ്ട്. 719 മത്സരങ്ങളിൽ മിലാനായി കളിച്ച താരം 33 ഗോളുകളും നേടിയിട്ടുണ്ട്.
വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആറാം നമ്പർ ജേഴ്സി ക്ലബ്ബ് പിന്നീടാർക്കും നൽകിയിരുന്നില്ല. അക്കാലത്തെ ഏറ്റവുംമികച്ച പ്രതിരോധനിരയായിരുന്നു മാൾഡീനിയും ബറേസിയുമടങ്ങുന്ന എ.സി. മിലാന്റേത്. ദേശീയ ടീമിലും നിറസാന്നിധ്യമായിരുന്ന ബറേസി 1982 ലെ കിരീട നേട്ടത്തിന് പുറമേ 1994 ൽ ലോകകപ്പ് ഫൈനലിലുമെത്തിയിരുന്നു. അന്ന് ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് മടങ്ങി. ഷൂട്ടൗട്ടിൽ ബറേസിയുടെ കിക്ക് പാഴായിരുന്നു. ദേശീയ ടീമിനായി 81 മത്സരങ്ങൾ കളിച്ച ബറേസി ടീമിന്റെ നായകസ്ഥാനവും വഹിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.