close

News WrapGet Handpicked Stories from our editors directly to your mailbox

Video: മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനങ്ങള്‍ തമ്മില്‍ മാറി!!

സംഭവത്തിനു പിന്നാലെ താരങ്ങള്‍ കര്‍ക്കശമായ നിലപാടിലേക്ക് നീങ്ങിയതാണ് മത്സരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. 

Sneha Aniyan | Updated: Sep 9, 2019, 07:01 PM IST
Video: മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനങ്ങള്‍ തമ്മില്‍ മാറി!!

പാരീസ്: യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന 
ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ഫ്രാന്‍സും അല്‍ബേനിയയും തമ്മില്‍ നടന്ന മത്സരത്തിന് മുന്‍പ് പ്ലേ ചെയ്ത ദേശീയ ഗാനങ്ങള്‍ തമ്മില്‍ മാറി പോകുകയായിരുന്നു. 

ദേശീയ ഗാനത്തിനായി താരങ്ങള്‍ കാത്ത് നില്‍ക്കുന്നതിനിടെ സംഘാടകര്‍ വെച്ച ഗാനമാണ് കാര്യങ്ങള്‍ വഷളാക്കിയത്. 

അല്‍ബേനിയയുടെ ദേശീയ ഗാനത്തിന് പകരം അന്‍ഡോറയുടെ ദേശീയ ഗാനമാണ് സംഘാടകരായ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറഷേന്‍ പ്ലേ ചെയ്തത്.

ഇതോടെ, അല്‍ബേനിയന്‍ താരങ്ങളും ആരാധകരും അസ്വസ്ഥരായി. ഫ്രാന്‍സുമായി കളിക്കാന്‍ ഒരുക്കമല്ലെന്ന് താരങ്ങള്‍ വ്യക്തമാക്കി.

ഇത്തരമൊരു വലിയ വീഴ്ച സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതിന് പിന്നാലെ താരങ്ങള്‍ കര്‍ക്കശമായ നിലപാടിലേക്ക് നീങ്ങിയതാണ് മത്സരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. 

തുടര്‍ന്ന്, ഫ്രഞ്ച് ടീമിന്‍റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് അല്‍ബേനിയയുടെ പരിശീലകന്‍ എഡ്വാര്‍ഡൊ റേജയുമായും റഫറി ജീസസ് ഗില്‍ മന്‍സാനോയുമായും സംസാരിച്ചു. 

തുടര്‍ന്ന് അല്‍ബേനിയയുടെ ദേശീയ ഗാനം പ്ലേ ചെയ്തു. തെറ്റ് പറ്റിയെന്നു മനസിലാക്കിയ സംഘാടകര്‍ മാപ്പ് പറയാന്‍ തയാറായെങ്കിലും അവിടെയും അബദ്ധം പിണഞ്ഞു.

അര്‍മേനിയയുടെ ആരാധകരോടും കളിക്കാരോടും മാപ്പ് ചോദിക്കുന്നു എന്നായിരുന്നു അനൗണ്‍സ്‌മെന്‍റ്. 

സംഭവത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍ മാപ്പ് പറഞ്ഞതായി അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തു.