close

News WrapGet Handpicked Stories from our editors directly to your mailbox

അനം മിര്‍സ വിവാഹിതയാകുന്നു!

ഇരുവരും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് ഏറെക്കാലമായി അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. 

Sneha Aniyan | Updated: Oct 7, 2019, 06:00 PM IST
അനം മിര്‍സ വിവാഹിതയാകുന്നു!

ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസ വിവാഹിതയാകുന്നു!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മകന്‍ അസദാണ് അനത്തിന് താലി ചാര്‍ത്തുന്നത്. 

28കാരിയായ അനമും 25കാരനായ അസദും തമ്മില്ലുള്ള വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. 

ഇരുവരും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് ഏറെക്കാലമായി അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. 

സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹവാർത്ത സ്ഥിരീകരിച്ചത്. അസ്ഹറുദ്ദീന്‍റെ ആദ്യ ഭാര്യ നൗറീനിലുള്ള മകനാണ് ആസാദ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആസാദുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനൊപ്പം സാനിയ കുടുംബം എന്ന് കുറിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 

ഹൈദരാബാദില്‍ ബിസിനസ്സുകാരന്‍ അക്ബര്‍ റഷീദാണ് അനത്തിന്‍റെ ആദ്യ ഭര്‍ത്താവ്. 2016 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം. 

ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന അനം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.  

ഷൂട്ടറായി കരിയര്‍ ആരംഭിച്ച അനമിപ്പോള്‍ ഹൈദരബാദില്‍ 'ദ ലേബല്‍ ബസാര്‍' എന്ന ഫാഷന്‍ ഔട്ട്‌ലെറ്റ്‌ നടത്തി വരികയാണ്. ഔട്ട്‌ലെറ്റിലെ സ്റ്റൈലിസ്റ്റ് കൂടിയാണ് അനം

സാനിയ മിര്‍സയാണ് 'ദ ലേബല്‍ ബസാറി'ന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. വക്കീലായ അസദ് കഴിഞ്ഞ രഞ്ജി ട്രോഫി മത്സരത്തിലും പങ്കെടുത്തിരുന്നു.