)
2025 ഏഷ്യാകപ്പ് സൂപ്പർ ഫോർ മാച്ചിൽ സെപ്റ്റംബർ 24ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ടി ട്വന്റി ക്രിക്കറ്റിൽ പതിനെട്ടാം തവണയാണ് ഇരുവരും എതിരെ കളിക്കുന്നത്. ഈ മാച്ചിൽ വിജയിക്കുന്ന ടീം ഏഷ്യാ കപ്പ് 2025 ഫൈനലിൽ എത്തിച്ചേരും.
ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ ടി ട്വന്റി ക്രിക്കറ്റിൽ 17 തവണയാണ് പരസ്പരം കളിച്ചിട്ടുള്ളത്. ഇതിൽ ഇന്ത്യ 16 തവണ വിജയിക്കുകയും ഒരു തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആണ് ഇരുവരും ഏറ്റുമുട്ടിയത്.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇന്ത്യ ടി ട്വന്റി ക്രിക്കറ്റിൽ മുന്നേറി വരികയാണ്. 2021 മുതൽ 88 മാച്ചിൽ ഇന്ത്യ കളിക്കുകയും അതിൽ 21 മാച്ചിൽ മാത്രം പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇന്ത്യ 73% വിന്നിങ് റെക്കോർഡ് നിലനിർത്തി പോരുന്നു.
ഇന്ത്യ ബംഗ്ലാദേശ് മാച്ച് എങ്ങനെ കാണാം
2025 ഏഷ്യാ കപ്പ് ഇന്ത്യ vs ബംഗ്ലാദേശ് സൂപ്പർ 4 മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം SonyLIV ആപ്പിലും അതിന്റെ വെബ്സൈറ്റിലും ലഭ്യമാകും. മത്സരം OTTplay ആപ്പിലും ലഭ്യമാണ്. ടിവിയിൽ തത്സമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് സോണി സ്പോർട്സ് നെറ്റ്വർക്കിൽ ട്യൂൺ ചെയ്യാം. മത്സരം ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.